ബ്രൂക്കിനെ അനായാസം കൈപ്പിടിയിലാക്കി സിറാജ്, പക്ഷേ കാല് ബൗണ്ടറി ലൈനിൽ; കിട്ടിയ വിക്കറ്റ് നഷ്ടമാക്കിയ വലിയ പിഴവ്– വിഡിയോ

5 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 03 , 2025 08:33 PM IST Updated: August 03, 2025 11:48 PM IST

1 minute Read

 X@ECB
ക്യാച്ച് കൈവിട്ടപ്പോൾ സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടേയും നിരാശ. Photo: X@ECB

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം കളി ഇന്ത്യയുടെ കയ്യിലാക്കാൻ ലഭിച്ച സുവർണാവസരം പാഴാക്കി ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 35–ാം ഓവറിലായിരുന്നു സംഭവം. ഹാരി ബ്രൂക്കിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്കു കുതിച്ച പന്ത് മുഹമ്മദ് സിറാജ് അനായാസമാണു കയ്യിലൊതുക്കിയത്. പക്ഷേ നിയന്ത്രണം നഷ്ടപ്പെട്ട സിറാജിന്റെ കാൽ ബൗണ്ടറി റോപിന്റെ മുകളിലായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് അനായാസം ലഭിക്കേണ്ട വിക്കറ്റു പോയെന്നു മാത്രമല്ല, വെറുതേ ഒരു സിക്സ് വഴങ്ങേണ്ടിയും വന്നു.

രണ്ടാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയസാധ്യതകൾ സജീവമാക്കിയത്. കയ്യിലെത്തിയ വിക്കറ്റ് സിറാജ് അലക്ഷ്യമായി നഷ്ടപ്പെടുത്തിയതു കണ്ട്, ഡ്രസിങ് റൂമിലുണ്ടായിരുന്ന പരിശീലകൻ ഗൗതം ഗംഭീര്‍ നിരാശപ്പെടുന്നതിന്റെ ദ‍ൃശ്യങ്ങൾ വൈറലാണ്. സിറാജിന്റെ പിഴവിൽ ബോളർ പ്രസിദ്ധ് കൃഷ്ണയും അസ്വസ്ഥനായി.

ഇന്ത്യൻ ആരാധകർ തലയിൽ കൈവച്ചുപോയപ്പോൾ, ഇംഗ്ലണ്ട് ആരാധകർ സിറാജിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. രണ്ടാം ഇന്നിങ്സിലെ ബോളിങ്ങിലൂടെ സിറാജ് രാജ്യാന്തര ക്രിക്കറ്റിൽ 200 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയിരുന്നു. മത്സരത്തിൽ 98 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് 111 റൺസെടുത്താണു പിന്നീടു പുറത്തായത്. ആകാശ്ദീപ് എറിഞ്ഞ 63–ാം ഓവറിൽ സിറാജ് തന്നെ പിന്നീട് ബ്രൂക്കിനെ ക്യാച്ചെടുത്തു പുറത്താക്കി.

English Summary:

Mohammed Siraj Commits Bizarre Fielding Blunder

Read Entire Article