Authored by: അശ്വിനി പി|Samayam Malayalam•25 May 2026, 1:41 p.m. IST
പണ്ടൊക്കെ എല്ലാ കാര്യത്തിനും പ്രതികരിക്കുന്ന ആളായിരുന്നു രഞ്ജിനി ഹരിദാസ്. പക്ഷേ ഇപ്പോള്‍ രഞ്ജിനിയുടെ ശബ്ദം യൂട്യൂബ് ചാനലിനപ്പുറം കേള്‍ക്കുന്നില്ല. അതിന് കാരണം തനിക്ക് തന്നോടു തന്നെയുള്ള സ്‌നേഹമാണ് എന്ന് രഞ്ജിനി പറയുന്നു
രഞ്ജനി ഹരിദാസ്പലരുടെയും വിചാരം സെല്‍പ് ലവ് എന്നാല്‍ പാര്‍ലറില്‍ പോകുന്നതും, സ്വന്തം ശരീരം കുറേ കാശ് കൊടുത്ത് സുന്ദരമാക്കി വയ്ക്കുന്നതാണ് എന്നുമാണ്. പക്ഷേ അതെല്ലാം നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റ കൂടെ ഭാഗമാണ്. അത് ചെയ്യുന്നത് തെറ്റാണ് എന്നല്ല, അതൊക്കെ ചെയ്യാനും എനിക്കിഷ്ടമാണ്. നമ്മുടെ മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്നത് എന്താണ് എന്നതാണ് ഏറ്റവും പ്രധാനം.
Also Read: കടുത്ത ഡിപ്രഷനിലൂടെ കടന്ന് പോകുമ്പോള്‍ സഹായിച്ചത് പ്രഭാസ് മാത്രം, വലിയ മനസ്സാണ് എന്ന് ജഗപതി ബാബുഎന്നെ സംബന്ധിച്ച് എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, അല്ലെങ്കില്‍ എനിക്കിഷ്ട്‌പ്പെടാത്തത് കണ്ടാല്‍ എന്റെ ഉള്ളില്‍ തന്നെ വച്ച് എന്നെ സ്വയം വേദനിപ്പിക്കുന്നതിന് പകരം, അത് തുറന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ സെല്‍ഫ് ലവ് ആണ്.
എന്റെ നല്ലതും ചീത്തയും എല്ലാം എനിക്കറിയാം. അതെല്ലാം ചേര്‍ന്നതാണ് ഞാന്‍. എന്റെ നല്ലതിനെയൊക്കെ ഞാന്‍ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടോ, അത്രയും തന്നെ എന്റെ മോശം വശത്തെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ വളരെ സെല്‍ഫിഷ് ആണ് എന്ന് എനിക്കേറ്റവും അടുത്ത ആളുകള്‍ പോലും എന്നോട് പറഞ്ഞിട്ടുണ്ട്, അത് ശരിയാണ്. എന്നെ സംബന്ധിച്ച് എനിക്ക് വേണ്ട കാര്യങ്ങള്‍ നടക്കണം, പക്ഷേ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടല്ല. മറ്റുള്ളവരെ പരിഗണിക്കാതെ എന്റെ കാര്യം നോക്കുന്നു എന്നതല്ല, എന്റെ കാര്യങ്ങള്‍ക്ക് പ്രയോരിറ്റി നല്‍കിക്കൊണ്ട് മാത്രമേ ഞാന്‍ മറ്റുള്ളവരെ നോക്കാറുള്ളൂ എന്നതാണ്.
സെല്‍ഫ് ലവ് എന്നത് എന്റെ ശരീരത്തെ, എന്റെ മനസ്സിനെ, എന്റെ ഹൃദയത്തെ, എന്റെ തലച്ചോറിനെ എന്റെ ആരോഗ്യത്തെ എല്ലാം ഞാന്‍ ഹാപ്പിയായി വയ്ക്കുന്നതാണ്. അത് കുറച്ചെങ്കിലും തെറ്റുന്നത് റിലേഷന്‍ഷിപ്‌സും ബ്രേക്കപ്‌സും സംഭവിക്കുമ്പോഴാണ്. അല്ലാത്തപ്പോള്‍ എല്ലാം എനിക്ക് വേണ്ടി സ്വയം സമയം കണ്ടെത്തുന്ന ആളാണ് ഞാന്‍. നന്നായി ഉറങ്ങും, നന്നായി മെഡിറ്റേറ്റ് ചെയ്യും, നല്ല ആളുകള്‍ക്കൊപ്പം സമയം ചെലവഴിക്കും- ഇതൊക്കെയാണ് ഞാന്‍ ചെയ്യുന്നത്.
പിന്നെ എല്ലാത്തിനും പ്രതികരിക്കുന്ന കാര്യവും ഞാന്‍ നിര്‍ത്തി. ആളുകള്‍ എങ്ങനെയാണ് എന്നെനിക്കറിയാം. പിന്നെ ഞാന്‍ എന്തിനാണ് എല്ലാത്തിനും കേറി പ്രതികരിക്കുന്നത്. ഞാന്‍ ചെയ്യേണ്ട കാര്യം ഞാന്‍ ചെയ്യുന്നുണ്ട്, മറ്റുള്ളവര്‍ ചെയ്യണം എന്ന് പറഞ്ഞ് പ്രതികരിക്കുന്നത് എന്റെ മാനസികാവസ്ഥയെ തന്നെ ബാധിക്കുന്നു എന്ന ഘട്ടത്തിലാണ് പ്രതിരണങ്ങള്‍ നിര്‍ത്തിയത്.






English (US) ·