ബ്രൈറ്റ് ബ്രൈട്ടൻ! പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ 1–0ന് അട്ടിമറിച്ചു​

2 weeks ago 4

മനോരമ ലേഖകൻ

Published: November 02, 2026 04:16 PM IST

1 minute Read

ഗോൾ നേടിയ യാസിൻ അയാരിയെ (ഇടത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
ഗോൾ നേടിയ യാസിൻ അയാരിയെ (ഇടത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ.

മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ അട്ടിമറി സ്പെഷലിസ്റ്റുകളാണ് തങ്ങളെന്ന് ബ്രൈട്ടൻ വീണ്ടും തെളിയിച്ചു! കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ 1–0ന് ബ്രൈട്ടൻ തോൽപിച്ചു. യാസിൻ അയാരിയാണ് (11–ാം മിനിറ്റ്) ബ്രൈട്ടന്റെ വിജയഗോൾ നേടിയത്. ലീഗ് ചാംപ്യൻമാരായ ആർസനലിനെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ബ്രൈട്ടൻ ഈ സീസണിൽ തോൽപിച്ചിരുന്നു.

അതിശക്തരായ സിറ്റിക്കെതിരെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രൈട്ടൻ ഗോൾ നേടി. സെറ്റ് പീസിലൂടെ ലഭിച്ച അവസരം യാസിൻ അയാരി യാതൊരു പിഴവും കൂടാതെ വലയിലെത്തിച്ചു. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ സിറ്റി നിരന്തരം ശ്രമിച്ചെങ്കിലും ബ്രൈട്ടന്റെ ഗോൾ കീപ്പർ ബാർട്ട് ഫെർബ്രുഗനെ മറികടക്കാനായില്ല. എണ്ണംപറഞ്ഞ 7 സേവുകളാണ് മത്സരത്തി‍ൽ ഫെർബ്രുഗൻ നടത്തിയത്. കൂടുതൽ സമയം പന്ത് കൈവശം വച്ചു കളിച്ചിട്ടും ബ്രൈട്ടന്റെ പഴുതടച്ച പ്രതിരോധനിര ഭേദിക്കാൻ സിറ്റിക്കായില്ല. മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്സ്പർ 2–0ന് ക്രിസ്റ്റൽ പാലസിനെയും ബോൺമത്ത് 2–0ന് ലീഡ്സ് യുണൈറ്റഡിനെയും തോൽപിച്ചു.

English Summary:

Manchester City vs Brighton lucifer effect highlights however Brighton secured a stunning 1-0 triumph against the champions successful the English Premier League. Yasin Ayari scored the decisive aboriginal goal, portion goalkeeper Bart Verbruggen made important saves to seal the upset.

Read Entire Article