23 July 2025, 05:16 PM IST

ഓസി ഒസ്‌ബോൺ | Photo: AP
ഹെവി മെറ്റല്‍ സംഗീതശാഖയ്ക്ക് രൂപം നല്‍കിയ ആദ്യകാല ഇംഗ്ലീഷ് റോക്ക് ബാന്‍ഡുകളില്‍ ഒന്നായ 'ബ്ലാക്ക് സാബത്തി'ന്റെ ഗായകന്‍ ഓസി ഒസ്‌ബോണ്‍ (76) അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. മൂന്നാഴ്ച മുമ്പാണ് ഓസി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള സംഗീത പരിപാടി അവതരിപ്പിച്ചത്.
'പ്രിന്‍സ് ഓഫ് ഡാര്‍ക്‌നെസ്' എന്ന പേരിലും ഓസി അറിയപ്പെട്ടിരുന്നു. ജോണ്‍ മൈക്കല്‍ ഓസി ഒസ്‌ബോള്‍ എന്നാണ് യഥാര്‍ഥ നാമം. ബെര്‍മിങ്ങാമിലെ അസ്റ്റോണില്‍ 1948-ലായിരുന്നു ജനനം. മാതാപിതാക്കള്‍ ഫാക്ടറി തൊഴിലാളികളായിരുന്നു. ദരിദ്ര ചുറ്റുപാടുകളില്‍ ജനിച്ച ഓസി തന്റെ 11-ാം വയസ്സില്‍ ലൈംഗിക അതിക്രമവും നേരിട്ടിരുന്നു. മോഷണത്തിന് ശ്രമിച്ച് പിടിക്കപ്പെട്ടതായും ഒരിക്കല്‍ ഓസി വെളിപ്പെടുത്തിയിരുന്നു.
1968-ല്‍ ഗിറ്റാറിസ്റ്റ് ടോണി ഇയോമിയ്ക്കും ഡ്രം കലാകാരന്‍ ബില്‍ വാര്‍ഡിനും ബേസ് ഗിറ്റാറിസ്റ്റ് ഗീസര്‍ ബട്‌ലറിനുമൊപ്പം 'ബ്ലാക് സാബത്തി'ന് രൂപം നല്‍കി. 1970-ലാണ് ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. 79-വരെ ഒപ്പമുണ്ടായിരുന്ന ഓസിയെ മദ്യത്തിനും ലഹരിക്കും അടിമയായതോടെ ബാന്‍ഡില്‍നിന്ന് പുറത്താക്കി. 1997-ലാണ് പിന്നീട് ഓസി ബാന്‍ഡില്‍ തിരിച്ചെത്തിയത്. ജൂലായ് അഞ്ചിനായിരുന്നു ബാക്ക് ടു ബിഗിനിങ് എന്ന് പേരിട്ട വിരമിക്കല്‍ പരിപാടി.
വേദിയിലെ അതിരുകടന്ന പ്രവൃത്തിക്കളുടെ പേരില്‍ ഓസി വിമര്‍ശനം നേരിട്ടിരുന്നു. വേദിയില്‍വെച്ച് വവ്വാലിന്റെ തല കടിച്ച സംഭവം വലിയ വിവാദമായി. ഓസി പിശാചിനെ ആരാധിക്കുന്ന വ്യക്തിയാണെന്നും ആരോപണമുണ്ടായിരുന്നു.
Content Highlights: Ozzy Osbourne dies, weeks aft farewell show
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·