Published: August 01, 2026 08:10 AM IST
1 minute Read
കൊച്ചി ∙ വിദേശ മലയാളി സംരംഭകൻ ഉൾപ്പെടുന്ന കൺസോർഷ്യം ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ വാങ്ങാൻ ധാരണയിലെത്തിയതായി സൂചന. 120 കോടിയോളം രൂപയാണു ബ്ലാസ്റ്റേഴ്സിനു വിലയിട്ടതെന്നാണു വിവരം. ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ നടപടികളുണ്ടാകും.
What you should work next
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ ഉടമകളായ മാഗ്‌നം സ്പോർട്സ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മാത്രം 30 കോടിയുടെ നഷ്‌ടമാണു ക്ലബ് നേരിട്ടത്. ക്ലബ് വിൽക്കാൻ 150 കോടി രൂപയാണു മാഗ്‌നം ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്രയും തുക ചെലവിടാൻ ആരും തയാറായിരുന്നില്ല.
ഹൈദരാബാദ് ആസ്ഥാനമായ മാഗ്‌നം സ്പോർട്‌സിൽ ചെയർമാൻ നിഖിൽ ബി. നിമ്മഗദ്ദയ്ക്കും തെലുങ്കു സൂപ്പർസ്റ്റാർ ചിരഞ്ജീവി ഉൾപ്പെടെയുള്ളവർക്കും ഓഹരിയുണ്ട്. വിൽപന നടന്നാൽ ടീം ഉടമകളിൽ ഒരു മലയാളി കൂടിയുണ്ടാകുമെന്നതാണു പുതുമ. 12 വർഷം മുൻപാണു ക്ലബ് രൂപീകരിച്ചത്.
ഐഎസ്എൽ വിട്ട് ജംഷഡ്പുർ എഫ്സിജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽനിന്നു പിന്മാറുകയാണെന്ന് ജംഷഡ്പുർ എഫ്സി. അടുത്ത സീസൺ മുതൽ ഐഎസ്എലിൽ കളിക്കുന്നില്ലെന്നും ഗ്രാസ്റൂട്ട് ലവൽ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സജീവമായി രംഗത്തുണ്ടാകുമെന്നും സമൂഹമാധ്യമത്തിലൂടെ ക്ലബ് അറിയിച്ചു.
ഇപ്പോൾ നടക്കുന്ന ഡ്യുറാൻഡ് കപ്പ് ഫുട്ബോളിലും ജംഷഡ്പുർ ടീം പങ്കെടുക്കുന്നില്ല. എല്ലാ കളിക്കാരെയും നേരത്ത റിലീസ് ചെയ്തിരുന്നു. 2017–18 സീസണിൽ ബെംഗളൂരു എഫ്സിക്ക് ഒപ്പം ഐഎസ്എലിലേക്കു വന്ന ജംഷഡ്പുർ 2022 സീസണിൽ ചാംപ്യന്മാരുമായിരുന്നു.
English Summary:
Kerala Blasters FC is reportedly successful talks to beryllium acquired by a consortium including a overseas Malayali entrepreneur for an estimated ₹120 crore. This improvement comes arsenic the nine faces important fiscal challenges, with owners Magnum Sports deciding to merchantability their full stake.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·