Published: January 01, 2026 04:15 PM IST
1 minute Read
കൊച്ചി∙ ഐഎസ്എൽ ആരംഭിക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ക്ലബ്ബുകളുമായി ചർച്ച നടക്കുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടി. നായകൻ അഡ്രിയന്‍ ലൂണ ടീം വിട്ടതായി ബ്ലസ്റ്റേഴ്സ് അറിയിച്ചു. സമൂഹമാധ്യമത്തിലെ ഔദ്യോഗിക പേജിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്. വിദേശ ക്ലബ്ബിന് വായ്പാടിസ്ഥാനത്തില്‍ ലൂണയെ കൈമാറിയതായി ടീം വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഏതു ടീമിലേക്കാണ് ലൂണ മാറിയതെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്തൊനീഷ്യന്‍ ക്ലബ്ബില്‍ താരം ചേരുമെന്നാണ് സൂചന. യുറഗ്വായ് താരമായ ലൂണയ്ക്ക് 2027 മേയ് 31 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഉണ്ട്.
കഴിഞ്ഞ ഐഎസ്എൽ സീസണിൽ ഒരു ഗോൾ പോലും ലൂണ നേടിയിരുന്നില്ല. 22 കളികളിൽ ഇറങ്ങിയ ലൂണ പക്ഷേ, 6 അസിസ്റ്റുകൾ സമ്മാനിച്ചു. കഠിനാധ്വാനം ചെയ്തെങ്കിലും ആദ്യ മൂന്നു സീസണുകളിലെ തിളക്കം കഴിഞ്ഞ തവണയുണ്ടായില്ല. സെർബിയൻ സൂപ്പർ കോച്ച് ഇവാൻ വുക്കോമനോവിച്ചിനൊപ്പം 2021 – 22 ൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ ലൂണ 6 ഗോളടിച്ചു തിളങ്ങി. ടീമിനെ ഫൈനലിലുമെത്തിച്ചു. അടുത്ത രണ്ടു വർഷം കൂടി മിന്നും പ്രകടനവും പ്ലേ ഓഫ് ബെർത്തും. കഴിഞ്ഞ സീസണിൽ വുക്കോമനോവിച്ചിനു പകരമെത്തിയ മികേൽ സ്റ്റാറെയുടെ ഗെയിം പ്ലാനിൽ ലൂണയ്ക്കു മതിയായ റോൾ ലഭിച്ചിരുന്നില്ല.
English Summary:








English (US) ·