ബ്ലാസ്റ്റ് എന്ന ചിത്രം ആദ്യം വന്നത് തനിക്കാണ്, അഭിരാമി ചെയ്തിരുന്ന റോള്‍ താന്‍ ചെയ്യേണ്ടതായിരുന്നു എന്നാണ് സ്വാസിക പറഞ്ഞത്. കറുപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വാസിക.
ലബ്ധര്‍ പന്ത് എന്ന ചിത്രത്തിന് ശേഷം ഒരുപാട് അവസരങ്ങള്‍ വന്നു. മൂന്ന് നാല് ദിവസത്തിനകമാണ് കറുപ്പ് എന്ന ചിത്രം വന്നത്. ആ സിനിമയൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബ്ലാസ്റ്റിലേക്കുള്ള ക്ഷണം വന്നത്. എന്നാല്‍ കറുപ്പ് അടക്കം മറ്റ് ചില സിനിമകള്‍ ചെയ്യുന്നതിനാല്‍ എന്റെ ഡേറ്റ് ഇല്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് ആ സിനിമ മിസ്സായത്.
Also Read: ധുരന്ധര്‍ 2 ദ റിവഞ്ച് ഒടിടിയിലേക്ക്; തിയേറ്ററില്‍ കാണാത്തതും ഉണ്ടാവും! എവിടെ, എപ്പോള്‍ കാണാം?
അപ്പോള്‍ അതിനെ കുറിച്ച് ആലോചിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ചിത്രം മികച്ച വിജയമായി മുന്നേറുമ്പോള്‍ നിരാശ തോന്നുന്നുണ്ട്. ബ്ലാസ്റ്റ് അല്ലാതെ അങ്ങനെ കൈവിട്ടു പോയ അവസരങ്ങളെ കുറിച്ച് ആലോചിക്കുന്നില്ല എന്നാണ് സ്വാസിക പറഞ്ഞത്.
എന്നെ സംബന്ധിച്ച് നല്ല ഒരു ആക്ഷന്‍ സിനിമയും ഡിവോഷണല്‍ സിനിമകളും എല്ലാം ചെയ്യണം എന്ന് വലിയ ആഗ്രഹമുണ്ട്. കറക്ട് ആ സമയത്ത് തന്നെയാണ് ബ്ലാസ്റ്റ് പോലെ ഒരു സിനിമ വന്നതും. പക്ഷേ എനിക്കത് ചെയ്യാന്‍ സാധിച്ചില്ല. പക്ഷേ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്, നല്ലൊരു ആക്ഷന്‍ സിനിമയോ ദൈവീകമായിട്ടുള്ള റോളോ വരും എന്ന പ്രതീക്ഷയിലാണ് താന്‍ എന്ന് സ്വാസിക പറഞ്ഞു.
കറുപ്പ് എന്ന ചിത്രത്തിലെ വേഷത്തെ കുറിച്ചും സ്വാസിക സംസാരിക്കുന്നുണ്ട്. സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രത്തില്‍ തന്നോട് കഥ പറയുമ്പോള്‍, ചെറിയ റോള്‍ ആണെങ്കിലും കുറച്ചധികം രംഗങ്ങളും ഒരു പാട്ടും ഉണ്ടായിരുന്നു. പക്ഷേ സിനിമയുടെ ദൈര്‍ഘ്യം കൂടിയപ്പോള്‍ ഏതാനും രംഗങ്ങളും ആ പാട്ടും എല്ലാം കട്ടായി. സിനിമ വിജയിച്ചതില്‍ സന്തോഷമുണ്ടെങ്കിലും, തന്റെ രംഗങ്ങള്‍ കട്ട് ആയതില്‍ നിരാശയുണ്ട് എന്നാണ് സ്വാസിക പറഞ്ഞത്. പക്ഷേ സിനിമ ഇങ്ങനെയൊക്കെയാണ്, ഇതൊക്കെ ആക്‌സപ്റ്റ് ചെയ്ത് പോകണം എന്നാണ് സ്വാസിക പറഞ്ഞത്




English (US) ·