ബ്ലൂലില്ലി നിരൂപണം; ഇവിടെ ആരാണ് ഇര? ശ്രുതി രജനികാന്തില്‍ നിന്ന് ഇതാരും പ്രതീക്ഷിച്ചിരുന്നില്ല!

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam29 Apr 2026, 7:03 p.m. IST

ബുദ്ധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനും നടിയ്ക്കുമുള്ള പുരസ്‌കാരമുള്‍പ്പടെ ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടിയ സിനിമയാണ് ബ്ലൂലില്ലി

bluelilyബ്ലൂലില്ലി നിരൂപണം
ഗാര്‍ഹിക പീഡനത്തെ കുറിച്ചും അതിന് ഇരയാവുന്ന സ്ത്രീകളെ കുറിച്ചും പല തരത്തിലുള്ള സിനിമകളും ഡോക്യുമെന്ററികളും ഹ്രസ്വ ചിത്രങ്ങളും ഇതിന് മുന്‍പും വന്നിട്ടുണ്ട്. അവിടെ എല്ലാം സ്ത്രീകള്‍ മാത്രമാണ് ഇര. എന്നാല്‍ ബ്ലൂലില്ലി എന്ന ഹ്രസ്വ ചിത്രത്തിൽ ഇര ആരാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. അവിടെയാണ് സിനിമയുടെ തിരക്കഥയും അവതരണവും വേറിട്ടു നില്‍ക്കുന്നത്.

ചാര്‍വിറാം മോഹന്റെ തിരക്കഥയില്‍ ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ബ്ലൂലില്ലി. ഗാര്‍ഹിക പീഡനത്തെ കുറിച്ചാണ് സിനിമ പറയുന്നത് എങ്കിലും, ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സ്റ്റൈലിലാണ് അവതരണം. ശ്രുതി രജനികാന്ത് കേന്ദ്ര നായികയായി എത്തുന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് മികച്ച സ്വീകരണവും ലഭിച്ചു.

Also Read: 17 വയസ്സിന്റെ പ്രായ വ്യത്യാസം, പലരും വിമര്‍ശിച്ചു, കളിയാക്കി; ആറ് വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് മറിയം തോമസ്

ചക്കപ്പഴം എന്ന പരമ്പരയിലൂടെ വെറുമൊരു കോമഡി നായികയായി ശ്രുതി രജനികാന്തിനെ വിലയിരുത്തിയെങ്കില്‍, അത് തെറ്റ് എന്ന് തെളിയിക്കുന്ന സിനിമയും കഥാപാത്രവുമാണ് ബ്ലൂലില്ലിയിലെ ലക്ഷ്മി. വളരെ മികച്ച രീതിയില്‍ കഥാപാത്രത്തിന്റെ ഇമോഷണല്‍ ഡപ്തിലേക്ക് ശ്രുതി ഇറങ്ങുന്നത് കാണാം. ശ്രുതി രജനികാന്തിനൊപ്പം തന്നെ മികച്ച പ്രകടനം നായക നടന്‍ അനിരുദ്ധ് ബാലുവും കാഴ്ചവയ്ക്കുന്നു.

അതുല്‍ റോയിയുടെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ശ്വാസം നല്‍കുന്നത് പോലെയാണ്. ഒരു സസ്‌പെന്‍സ് മൂഡ് നല്‍കുന്നത് മാത്രമല്ല, നിശബ്ദത പോലും ഒരു സംഗീതമാക്കുന്നതിലും, അതിലൂടെ ഇമോഷന്‍സ് കമ്യൂണിക്കേറ്റ് ചെയ്യുതിലും അതുല്‍ റോയിയും സംവിധായകന്‍ ഗൗതമും വിജയിച്ചിരിയ്ക്കുന്നു.


അഭിനവ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്. ഓരോ ഫ്രെയിമും വളരെ മനോഹരവും മികച്ച ദൃശ്യഭംഗി പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ബ്ലൂലില്ലി എന്ന് എന്തുകൊണ്ടാണ് സിനിമയ്ക്ക് പേരിട്ടത് എന്നത് വളരെ മനോഹരമായി ദൃശ്യവത്കരിച്ചിട്ടുണ്ട്. ബ്ലൂലില്ലി പൂക്കളില്‍ തുടങ്ങി, അതില്‍ തന്നെ അവസാനിക്കുന്ന ഒരു കഥയ്ക്ക് അതിലും അനിയോജ്യമായ ഒരു പേര് നല്‍കുക എന്നത് പ്രയാസമാണ്.

ബുദ്ധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും , മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും സിനിമ സ്വന്തമാക്കി. അബുദാബി ഐഎഫ്എ ഫിലിം ഫെസ്റ്റിവലിലും ഐഐഎഫ്എഫിലും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ബ്ലൂലില്ലിയ്ക്ക് ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ചിത്രം യൂട്യൂബിലൂടെ വൈകാതെ റിലീസ് ചെയ്യുന്നതായിരിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article