17 August 2025, 01:42 PM IST
രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഞായറാഴ്ച കോവളത്ത് നടന്നു

ബാലൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
വെങ്കട് കെ. നാരായണ നേതൃത്വം നല്‍കുന്ന കെവിഎന്‍ പ്രൊഡക്ഷന്‍സ്, എഴുത്തുകാരനായ ടി. ചാണ്ടിയുടെ കൊച്ചുമകന്‍ സതീഷ് ഫെന്നിന്റെ ഭാര്യയായ ഷൈലജ ദേശായി ഫെന്‍ നേതൃത്വം നല്‍കുന്ന തെസ്പിയന്‍ ഫിലിംസ് എന്നിവര്‍ ഒരു മലയാളം ചിത്രത്തിനായി ഒരുമിക്കുന്നു. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ബാനറുകള്‍ ഒന്നിക്കുന്നത്. 'രോമാഞ്ചം', 'ആവേശം' എന്നീ വമ്പന്‍ ഹിറ്റുകളൊരുക്കി ശ്രദ്ധനേടിയ സംവിധായകന്‍ ജിത്തു മാധവന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പൂജ കോവളത്ത് നടന്നു. ബാലന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.
തമിഴിലെ വമ്പന്‍ ചിത്രമായ ദളപതി വിജയ്യുടെ 'ജനനായകന്‍', ഗീതു മോഹന്‍ദാസ്- യാഷ് ടീമിന്റെ ബ്രഹ്‌മാണ്ഡ കന്നഡ ചിത്രമായ 'ടോക്‌സിക്' എന്നിവ നിര്‍മിക്കുന്ന കെവിഎന്‍ പ്രൊഡക്ഷന്‍സ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്.
'മഞ്ഞുമ്മല്‍ ബോയ്‌സി'ന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകള്‍ നിര്‍മിച്ച അജയന്‍ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷന്‍ ഡിസൈനര്‍. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ് ആണ്.
എഡിറ്റിങ്: വിവേക് ഹര്‍ഷന്‍, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: New Malayalam Film "Balan" Announced: Chidambaram Directs, Jithu Madhavan Writes
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·