ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ഹൊറര്‍- കോമഡി ചിത്രം 'സു ഫ്രം സോ' മലയാളം പതിപ്പ് ഓഗസ്റ്റ് ഒന്നിന്

5 months ago 7

പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ ഫിലിംസ് നിര്‍മിച്ച ബ്ലോക്ക് ബസ്റ്റര്‍ കന്നഡ ചിത്രം 'സു ഫ്രം സോ' മലയാളം പതിപ്പ് കേരളത്തിലേക്ക്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കേരളത്തിലെത്തിക്കുന്ന ചിത്രം ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യും. ഹൊറര്‍- കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധനേടിയ ജെ.പി. തുമിനാട്, 'സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ അഭിനേതാവായും ശ്രദ്ധനേടിയിരുന്നു.

ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് കന്നഡയില്‍നിന്നുള്ള പ്രേക്ഷക- നിരൂപക പ്രതികരണം സൂചിപ്പിക്കുന്നത്. ചിരിക്കും ഹൊറര്‍ ഘടകങ്ങള്‍ക്കുമൊപ്പം വളരെ പ്രസക്തമായ ഒരു പ്രമേയവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട് എന്നും പറയപ്പെടുന്നു. സംവിധായകന്‍ ജെ.പി. തന്നെ നായകനായ ചിത്രത്തില്‍ ശനീല്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ചന്ദ്രശേഖര്‍ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധര്‍ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എഡിറ്റിങ്: നിതിന്‍ ഷെട്ടി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം: സന്ദീപ് തുളസിദാസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുഷമ നായക്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: ബാലു കുംത, അര്പിത് അഡ്യാര്‍, സംഘട്ടനം: അര്‍ജുന്‍ രാജ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, കളറിസ്റ്റ്: രമേശ് സി.പി, കളര്‍ പ്ലാനെറ്റ് സ്റ്റുഡിയോസ്.

Content Highlights: Raj B Shetty-JP Thuminad’s Su from So Malayalam mentation gets a merchandise date

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article