ബൗണ്ടറി കടന്നത് 10 സിക്സും 13 ഫോറും, 52 പന്തിൽ സെഞ്ചറി കടന്ന് വൈഭവ് സൂര്യവംശി; പാക്ക് താരത്തിന്റെ റെക്കോർഡ് തകർത്തു

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 05 , 2025 07:10 PM IST Updated: July 05, 2025 07:19 PM IST

1 minute Read

 X@BCCI
വൈഭവ് സൂര്യവംശി ബാറ്റിങ്ങിനിടെ. Photo: X@BCCI

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 നാലാം ഏകദിനത്തിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യയുടെ 14 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി. ശനിയാഴ്ച വോർസെസ്റ്ററിൽ നടക്കുന്ന മത്സരത്തിൽ വൈഭവ് 52 പന്തുകളിൽ സെഞ്ചറി തികച്ചു. 78 പന്തുകൾ നേരിട്ട താരം 143 റൺസെടുത്താണു മത്സരത്തിൽ പുറത്തായത്. 10 സിക്സുകളും 13 ഫോറുകളും ബൗണ്ടറി കടത്തിയ വൈഭവ് ബെൻ മേയഴ്‍സിന്റെ പന്തിലാണു പുറത്തായത്.

പുരുഷൻമാരുടെ യൂത്ത് ഏകദിന മത്സരങ്ങളിൽ വേഗത്തിലുള്ള സെഞ്ചറിയെന്ന റെക്കോർഡാണ് നാലാം മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. 53 പന്തുകളിൽനിന്ന് സെഞ്ചറിയിലെത്തിയ പാക്കിസ്ഥാന്‍ താരം കമ്രാം ഗുലാമിന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. പരമ്പരയിലെ നാലു മത്സരങ്ങളിൽനിന്ന് 306 റൺസ് വൈഭവ് സൂര്യവംശി ഇതുവരെ നേടിയിട്ടുണ്ട്.

നാലാം മത്സരത്തിൽ 24 പന്തുകളിൽനിന്നാണ് വൈഭവ് അർധ സെഞ്ചറിയിലെത്തിയത്. പിന്നീടുള്ള 28 പന്തുകളിൽ 100 പിന്നിട്ട താരം റെക്കോർഡും നേടിയാണു മടങ്ങിയത്. മൂന്നാം ഏകദിനത്തിൽ 31 പന്തുകൾ നേരിട്ട വൈഭവ് 86 റൺസാണ് അടിച്ചു കൂട്ടിയിരുന്നു. ആദ്യ മത്സരത്തിൽ 19 പന്തിൽ 48 റൺസും രണ്ടാം മത്സരത്തിൽ 34 പന്തിൽ 45 റൺസും വൈഭവ് സ്വന്തമാക്കി.

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/BCCI എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

Vaiibhav Suryavanshi deed period successful 52 balls, caller record

Read Entire Article