ബൗണ്ടറി ലൈനിലെ ആ ‘അഭ്യാസ ക്യാച്ചുകൾ’ ഇനി ഫലിക്കില്ല; നിയമത്തിൽ അഴിച്ചുപണിയുമായി എംസിസി, ലോകകപ്പിലെ സൂര്യയുടെ ക്യാച്ചോ?- വിഡിയോ

7 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: June 14 , 2025 02:08 PM IST Updated: June 14, 2025 02:39 PM IST

1 minute Read

ബൗണ്ടറി ലൈനിനു സമീപത്തെ ചില ക്യാച്ചുകൾ (വിഡിയോ ദൃശ്യം)
ബൗണ്ടറി ലൈനിനു സമീപത്തെ ചില ക്യാച്ചുകൾ (വിഡിയോ ദൃശ്യം)

ദുബായ്∙ ബൗണ്ടറി ലൈനിന് അപ്പുറത്തും ഇപ്പുറത്തുമായി ചാടിനിന്ന് കണ്ണിമ ചിമ്മുന്ന വേഗത്തിൽ പറന്നെടുക്കുന്ന വിസ്മയ ക്യാച്ചുകൾക്ക് പൂട്ടുവീഴുന്നു. ബൗണ്ടറി ലൈനിനു സമീപത്തുവച്ച് എടുക്കുന്ന ക്യാച്ചുകളുമായി ബന്ധപ്പെട്ട് തർക്കം പതിവായതോടെ നിയമത്തിൽ പൊളിച്ചെഴുത്തിന് തയാറെടുക്കുകയാണ് ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി). ക്രിക്കറ്റ് ലോകത്ത് ‘ബണ്ണി ഹോപ്’ എന്ന പേരിൽ പ്രസിദ്ധമായ ക്യാച്ചുകളാണ് നിയമത്തിന്റെ പരിരക്ഷയ്ക്കു പുറത്താകുക. ഈ മാസം മുതൽ ഐസിസിയുടെ അംഗീകാരത്തോടെ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ, 2026 ഒക്ടോബർ മുതൽ എംസിസി നിയമസംഹിതയിലും ഉൾപ്പെടുത്തും.

ബൗണ്ടറി ലൈനിന് അപ്പുറത്തേക്കു പോകുന്ന പന്തുകൾ ഫീൽഡർമാർ ബൗണ്ടറി ലൈൻ കടന്ന ശേഷവും നിലംതൊടാതെ ചാടിനിന്ന് തട്ടിത്തട്ടി ഗ്രൗണ്ടിലെത്തിച്ച് കയ്യിലൊതുക്കുന്ന തരത്തിലുള്ള ക്യാച്ചുകളാണ് നിരോധിക്കുന്നത്. 2023ൽ ബിഗ്ബാഷ് ലീഗിനിടെ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ താരമായ മൈക്കൽ നെസർ, സിഡ്നി സിക്സേഴ്സിന്റെ താരമായ ജോർദാൻ സിൽക്കിനെ പുറത്താക്കാൻ ഇത്തരത്തിൽ ക്യാച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദങ്ങൾക്കും ചർച്ചകൾക്കും പിന്നാലെയാണ് എംസിസി നിയമത്തിൽ ഭേദഗതി വരുത്തുന്നത്.

ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് പോകുന്ന പന്തുകൾ ബൗണ്ടറിക്ക് ഇപ്പുറത്തുനിന്ന് ഉയർന്നുചാടി തടഞ്ഞശേഷം, പന്ത് വീണ്ടും ബൗണ്ടറി ലൈൻ കടക്കുന്ന സാഹചര്യത്തിൽ കാലുകൾ നിലത്തുതൊടാതെ ഫീൽഡർ വായുവിൽ ഉയർന്നുനിന്ന് പന്ത് തട്ടിത്തട്ടി ഗ്രൗണ്ടിലെത്തിച്ച് കയ്യിലൊതുക്കുന്ന രീതിയിലുള്ള ക്യാച്ചുകളാണ് നിരോധിക്കുന്നത്. പന്തിലുള്ള ആദ്യ സ്പർശത്തിന്റെ സമയത്ത് ഫീൽഡർ ബൗണ്ടറിക്കുള്ളിലാകണമെന്നും, അതിനുശേഷം പന്ത് ഫീൽഡറുടെ കയ്യിലുള്ള സമയത്ത് ശരീരഭാഗങ്ങൾ ബൗണ്ടറിക്ക് അപ്പുറത്ത് നിലത്തു തട്ടാതിരുന്നാൽ മതിയെന്നുമുള്ള ആനുകൂല്യത്തിലാണ് ഇത്തരം ക്യാച്ചുകൾ അംപയർമാർ ഇതുവരെ അനുവദിച്ചിരുന്നത്.

👏 Amazing drawback contiguous successful the @BBL!

Under Law 19.5, the drawback is deemed lawful.

The cardinal infinitesimal is erstwhile helium archetypal touches the ball, which is wrong the boundary. He’s airborne for his 2nd contact.pic.twitter.com/ZTWMjAhffT

— Lord's Cricket Ground (@HomeOfCricket) January 9, 2020

അതേസമയം, ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പ്  ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പുറത്താക്കാൻ ഇന്ത്യയുടെ സൂര്യകുമാർ യാദവ് എടുത്തതുപോലുള്ള ക്യാച്ചുകൾ തുടർന്നും നിയമപരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ പന്ത് ബൗണ്ടറി ലൈനിനുള്ളിൽത്തന്നെ ഉയർത്തിയെറിഞ്ഞ ശേഷം ഫീൽഡർ ബൗണ്ടറി ലൈൻ കടന്ന് തിരികെ ഗ്രൗണ്ടിൽവന്ന് ക്യാച്ച് പൂർത്തിയാക്കുകയാണ് ചെയ്യുന്നത്. ഇത് നിയമവിധേയമാണ്. മറിച്ച് ബൗണ്ടറി ലൈൻ കടന്നശേഷം പന്ത് കയ്യിലുള്ളപ്പോൾ മാത്രം വായുവിൽ ചാടി നിൽക്കുന്ന രീതിയിലുള്ള ക്യാച്ചുകൾ ഇനിമുതൽ നിയമവിധേയമല്ലെന്നാണ് അറിയിപ്പ്.

∙ എംസിസി

ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ആസ്ഥാനമാക്കിയ ക്രിക്കറ്റ് ക്ലബ്. മുൻപ് ലോകക്രിക്കറ്റിന്റെ ഭരണക്കാർ. ഇപ്പോഴും ക്രിക്കറ്റ് നിയമങ്ങളുടെ പകർപ്പവകാശം എംസിസിയിൽ നിക്ഷിപ്തം. നിയമമാറ്റങ്ങൾക്ക് എംസിസിയുടെ അനുമതി നേടണം. മറ്റ് അധികാരങ്ങളെല്ലാം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലേക്കു മാറ്റി.

English Summary:

MCC changes instrumentality to marque bound catches with 'bunny hops' illegal

Read Entire Article