ബർത്‌ഡേ ഗോൾഡ്! ജന്മദിനത്തിൽ സ്വർണം ‘ഇടിച്ചിട്ട്’ ലവ്‌ലിന; മേരി കോമിനു ശേഷം ബോക്സിങ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി

1 month ago 4

ഓണ്‍ലൈൻ ഡെസ്‌ക്

Published: October 02, 2026 11:10 AM IST

1 minute Read

‌ഏഷ്യൻ ഗെയിംസ് വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ലവ്‌ലിന ബോർഗോഹെയ്ൻ (REUTERS/Andrew Boyers)
‌ഏഷ്യൻ ഗെയിംസ് വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ലവ്‌ലിന ബോർഗോഹെയ്ൻ (REUTERS/Andrew Boyers)

നഗോയ ∙ ‌ഏഷ്യൻ ഗെയിംസ് വനിതാ ബോക്സിങ്ങിൽ സ്വർണത്തിനായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലവ്‌ലിന ബോർഗോഹെയ്ൻ. വെള്ളിയാഴ്ച നടന്ന 75 കിലോഗ്രാം വിഭാഗം ഫൈനലിൽ ചൈനയുടെ സിയി ബാവോയെ പരാജയപ്പെടുത്തി ലവ്‌ലിന സ്വർണം ഇടിച്ചിട്ടു. ഒളിംപിക് മെഡൽ ജേതാവായ ലവ്‌ലിന 5-0 എന്ന സ്കോറിനാണ് ബാവോയെ പരാജയപ്പെടുത്തിയത്.

What you should work next

കഴിഞ്ഞ തവണത്തെ ഫൈനലിൽ മറ്റൊരു ചൈനീസ് താരം ലി ക്വിയാനോട് പരാജയപ്പെട്ട് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ലവ്‌ലിന, ഇത്തവണ അത് സ്വർണമാക്കി മാറ്റുകയായിരുന്നു.ഇതോടെ, ഇതിഹാസ താരം മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി 29 വയസ്സുകാരി ലവ്‌ലിന മാറി. 2014ൽ ഇൻചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് മേരി കോം ഫ്ലൈവെയ്റ്റ് (51 കിലോഗ്രാം) വിഭാഗത്തിൽ സ്വർണം നേടിയത്. 29–ാം ജന്മദിനത്തിലാണ് ലവ്‌ലിനയുടെ സ്വർണ നേട്ടം. 1997 ഒക്ടോബർ 2നാണ് ലവ്‍‌ലിന ജനിച്ചത്.

ഐച്ചി-നാഗോയയിൽ ആറ് മെഡലുകൾ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യൻ ബോക്സർമാർ കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. പ്രിയ ഘൻഘാസ് (60 കിലോഗ്രാം), കപിൽ പൊഖാരിയ (90 കിലോഗ്രാം), നരേന്ദർ ബെർവാൾ (+90 കിലോഗ്രാം) എന്നിവർ വെങ്കല മെഡലുകൾ നേടിയപ്പോൾ, പർവീൺ ഹൂഡയും (65 കിലോഗ്രാം) അങ്കുഷ് പംഗലും (80 കിലോഗ്രാം) ഇന്നു നടക്കുന്ന ഫൈനലിൽ സ്വർണത്തിനായി പോരാടും.

2010 ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ ബോക്സിങ്ങിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. അന്ന് രണ്ടു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ ഒൻപത് മെഡലുകളാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലെ റെക്കോർഡ് പ്രകടനത്തിന് പിന്നാലെയാണ് ഏഷ്യൻ ഗെയിംസിലും ഇന്ത്യ ഈ മികച്ച നേട്ടം കൈവരിക്കുന്നത്.

English Summary:

Lovlina Borgohain's Asian Games Gold marks a important infinitesimal for Indian boxing, ending a 12-year hold for a golden medal successful women's boxing. She secured the apical spot successful the 75kg category, defeating China's Li Qian successful the final.

Read Entire Article