'ഭരിക്കുന്നത് താലിബാൻ അല്ല, ദൈവത്തിന്റെ പേര് ഉപയോ​ഗിക്കരുതെന്ന് പറയുന്നത് ഫാസിസ്റ്റ് നിലപാട്'

6 months ago 6

jsk movie

പ്രതീകാത്മക ചിത്രം, പ്രവീൺ നാരായണൻ | Photo: Facebook/ Pravin Narayanan

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ലെന്ന് സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തില്‍ ദൈവത്തിന്റെ പേര് സിനിമയില്‍ ഉപയോഗിക്കരുത് എന്ന് പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമ പറയാനുദ്ദേശിക്കുന്ന പ്രമേയം സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവീണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. റിവൈസിങ് കമ്മിറ്റി ചിത്രം കണ്ട് വെള്ളിയാഴ്ചയ്ക്ക് മുമ്പായി നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് പ്രവീണിന്റെ പ്രതികരണം.

പ്രവീണ്‍ നാരായണന്റെ കുറിപ്പ്:
നാളെ മുംബൈയില്‍ സിബിഎഫ്‌സി റിവൈസ് കമ്മിറ്റി സിനിമ കണ്ട് വെള്ളിയാഴ്ച തന്നെ മറുപടി നല്‍കണം- കേരള ഹൈക്കോടതി

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടം ഭരിക്കുന്നത് താലിബാന്‍ അല്ല, ദൈവങ്ങളുടെ പേര് ഒഴിവാക്കിയാല്‍ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത്? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തില്‍ ദൈവത്തിന്റെ പേര് മനുഷ്യന്‍ ഉപയോഗിക്കരുത്, സിനിമയില്‍ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്.

ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയെങ്കിലും അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കില്‍ മനസിലാക്കാമായിരുന്നു.

ഈ സിനിമ പുരാണകഥയോ, ചരിത്രകഥയോ ഒന്നുമല്ലെന്നും, ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി, ബലാത്സംഗത്തിന് ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നു.

ഈ ഒരു വിഷയം ഉണ്ടായ ആ നിമിഷം മുതല്‍, കൂടെനിന്ന് ധൈര്യം തരികയും എല്ലാ കാര്യങ്ങളിലും ആത്മാര്‍ത്ഥമായി ഇടപെടുന്ന ബി ഉണ്ണികൃഷ്ണന്‍ സാറിനും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മാധ്യമ സുഹൃത്തുക്കള്‍ എല്ലാവരോടും സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരു പാട് നന്ദി

പ്രവീണ്‍ നാരായണന്‍ (Writer & Director)
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള

Content Highlights: Pravin Narayanan slams prohibition connected utilizing deity names successful films, calling it fascist

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article