ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തതിന് ശേഷം മരണം! എന്താണ് നടി സുബാഷിണിയ്ക്ക് സംഭവിച്ചത്?

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam7 Apr 2026, 11:46 americium IST

സീരിയല്‍ ഷൂട്ടിങിന് ശേഷം തിരിച്ച് അപ്പാര്‍ട്‌മെന്റില്‍ തിരിച്ചെത്തിയ സുബാഷിണി ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തിരുന്നു. സംസാരത്തില്‍ ഇരുവര്‍ക്കുമിടയില്‍ വഴക്കായി.

subhashini deathസുബാഷിണിയുടെ മരണം
തമിഴ് സീരിയല്‍ താരം സുബാഷിനി മരണപ്പെട്ടു എന്ന വാര്‍ത്തയാണ് തമിഴ് സീരിയല്‍ ലോകത്തു നിന്നും ഇപ്പോള്‍ വരുന്നത്. ശ്രീലങ്കന്‍ വംശജയായ സുബാഷിനി തമിഴ് സീരിയലുകളില്‍ തന്റേതായ ഇടം കണ്ടെത്തി വരികയായിരുന്നു. കയല്‍ എന്ന സീരിയലിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരം ചെന്നൈയിലെ താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.

ചെന്നൈയിലെ പൊരൂരില്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ ആണ് 38 കാരിയായ സുഭാഷിണി തൂങ്ങി മരിച്ചത്. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭര്‍ത്താവ് ബിപിന്‍ ചന്ദ്രനുമായുള്ള വീഡിയോ കോളിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം.

Also Read: കണ്ണ് മൂടി ജീവിക്കുകയൊന്നും അല്ലല്ലോ, നയന്‍താരയുടെ പഴയ ബന്ധങ്ങളെ കുറിച്ചൊക്കെ എനിക്കറിയാം എന്ന് വിഘ്‌നേശ് ശിവന്‍

ബിപിന്‍ ചന്ദ്രനും സുബാഷിണി യും ബെംഗളൂരുവില്‍ സെറ്റില്‍ഡ് ആണ്. സീരിയല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മാര്‍ച്ച് 3 ന് സുബാഷിണി ചെന്നൈയില്‍ എത്തിയത്. അഞ്ചാം തിയ്യതി (ഞായറാഴ്ച) രാത്രി ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത് സംസാരിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന്, കോള്‍ കട്ട് ചെയ്തതിന് ശേഷം സുബാഷിണി ആത്മഹത്യ ചെയ്യുകയായിരുന്നു.

അപകടം തിരിച്ചറിഞ്ഞ ബിപിന്‍ സെക്യൂരിറ്റിയെ വിളിച്ച് കാര്യം പറഞ്ഞു, അദ്ദേഹം മുറിയില്‍ എത്തുമ്പോള്‍ തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു നടി. ഉടനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

Also Read: കേട്ടത് സത്യം, തൃഷ കൃഷ്ണന്‍ അഭിനയം നിര്‍ത്തുന്നു എന്ന് ചിത്ര ലക്ഷ്മണ്‍; പ്രണയമില്ലെങ്കില്‍ ഒന്നിനും അര്‍ത്ഥമില്ല എന്ന് നടി


സീരിയലുകളിലെ സഹതാര വേഷങ്ങള്‍ക്ക് പുറമെ സിനിമകളിലും ചെറിയ ചെറിയ റോളുകള്‍ ചെയ്ത് സജീവമാവാനുള്ള ആഗ്രഹത്തിലായിരുന്നു സുബാഷിണി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തന്റെ ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നടി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായുള്ള പ്രണയ നിമിഷങ്ങളും സന്തോഷങ്ങളും എല്ലാം സുബാഷിണി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് കാണാം. താജ്മഹ യാത്രയുടെ ാെരുപാട് ചിത്രങ്ങളും തങ്ങളുടെ പ്രണയത്തെ കുറിച്ച് പറയുന്നതുമൊക്കെയാണ് കൂടുതല്‍ ഫോട്ടോകളും പോസ്റ്റുകളും. ഇത്രയേറെ പ്രണയിച്ചവര്‍ക്കിടയില്‍ എന്ത് സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ടാണ് പഴയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article