ഞാന്‍ ആ തുറന്ന സംസാരം നടത്തിയതുകൊണ്ട് നാടും നാട്ടുകാരുമെല്ലാം എന്നെക്കുറിച്ച് വളരെ കേവലമായി സംസാരിച്ചു. ആ ഒരു ഗാനരചയിതാവിനെതിരെ ഞാന്‍ സംസാരിച്ചതുകൊണ്ട് എത്രത്തോളം മോശമായി എന്നെ പറയാന്‍ പറ്റുമോ, എത്രത്തോളം കെട്ടവാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റുമോ അതൊക്കെ ഉപയോഗിച്ചുകൊണ്ട് എന്നെ പഴിപറഞ്ഞവരുണ്ട്.
ദിവസം 8000 കലോറി ഡയറ്റ്, ഭാരം കുറയുമ്പോൾ 'ബേബി' എന്നെ വിട്ടുപോകുകയാണെന്ന് തോന്നി; 14 കിലോ കൂട്ടി നിമിഷ നടത്തിയ ഞെട്ടിക്കുന്ന മേക്കോവർ
ആ സംഭവത്തിന് ശേഷം ഞാന്‍ ഏതൊരു സാമൂഹിക, രാഷ്ട്രീയ വിഷയത്തില്‍ പ്രതികരിച്ചാലും - ഹോ നിന്റെ മേല്‍ കൈവച്ചത് നന്നായിപ്പോയതേയുള്ളൂ, അയാളോടൊപ്പം പോയി കിടന്നിട്ടല്ലേ ഇപ്പോള്‍ വലിയ വായയില്‍ പ്രസംഗിക്കുന്നത്.. ഇങ്ങനെയൊക്കെ പറയുന്നത് കേട്ട് കേട്ട് എനിക്കത് ശീലമായി, മരവിച്ചു പോയി ഞാന്‍. അതുകൊണ്ട് തന്നെ അയ്യയ്യോ എന്നെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നല്ലോ എന്ന തോന്നലൊന്നും എനിക്ക് പിന്നീടുണ്ടായിട്ടില്ല.
അത്രത്തോളം അനായാസമായിട്ടാണ് എന്നെ വേശ്യ എന്നൊക്കെ വിളിച്ചിട്ടുള്ളത്. നിന്റെ ഭര്‍ത്താവ് ഇപ്പോഴും നിന്റെ കൂടെ തന്നെ എങ്ങനെ കഴിയുന്നു, വിട്ട് പോകണമായിരുന്നു, സത്യത്തില്‍ നിന്റെ മക്കള്‍ നിന്റെ ഭര്‍ത്താവിന്റെ തന്നെയാണോ എന്നൊക്കെയാണ് ഓരോ ചോദ്യങ്ങള്‍ വന്നത്. ഇതാണ് തമിഴ് സംസ്‌കാരം. എന്നെ സംബന്ധിച്ച് ഈ പറയുന്നതും കേള്‍ക്കുന്നതും ഇപ്പോള്‍ എനിക്ക് സാധാരണമായിക്കഴിഞ്ഞു. നന്നായി പെരുമാറിയാല്‍, ഹോ ഇങ്ങനെയും പെരുമാറാന്‍ പറ്റുമോ എന്ന തരത്തില്‍ അത് എനിക്ക് പുതുമയുള്ളതായി തോന്നും.
തുടക്കത്തില്‍ ഇതൊക്കെ എന്നെ വല്ലാതെ ബാധിച്ചിരുന്നു, ഇല്ല എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. പക്ഷേ ഇപ്പോള്‍ ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ല. ഇന്റസ്ട്രിയിലുള്ള സ്ത്രീകള്‍ തന്നെ വളരെ അശ്ലീലമായി എന്നെ കുറിച്ച് സംസാരിക്കുമ്പോഴാണ് ശരിക്കും നാണക്കേട് തോന്നിയത്. അതിനപ്പുറത്തേക്ക് അപമാനമായി തോന്നി. അതോടെ ഇന്റസ്ട്രിയിലെ സ്ത്രീകളിലെ എന്റെ പ്രതീക്ഷയും നഷ്ടപ്പെട്ടു- ചിന്മയ് ശ്രീപദ പറഞ്ഞു




English (US) ·