ഭാഗ്യം കൊണ്ടുവരാൻ വീരുവും ചാരുവും, കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നമായി

5 months ago 6

മനോരമ ലേഖകൻ

Published: August 17, 2025 10:22 PM IST

1 minute Read

 മനോജ് ചേമഞ്ചേരി/ മനോരമ
കെസിഎൽ രണ്ടാം സീസണിലെ ടീം ക്യാപ്റ്റൻമാരായ (ഇടത്തുനിന്ന്) സലി സാംസൺ (കൊച്ചി), കൃഷ്ണപ്രസാദ് (ട്രിവാൻഡ്രം), രോഹൻ കുന്നുമ്മൽ (കാലിക്കറ്റ്), സച്ചിൻ ബേബി (കൊല്ലം), സിജോമോൻ ജോസഫ് (തൃശൂർ), മുഹമ്മദ് അസ്‍ഹറുദ്ദീൻ (ആലപ്പി) എന്നിവർ കെസിഎൽ ചെയർമാൻ നാസിർ മച്ചാനൊപ്പം. ചിത്രം: മനോജ് ചേമഞ്ചേരി/ മനോരമ

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ഭാഗ്യചിഹ്നങ്ങൾക്ക് പേരായി; ബാറ്റേന്തിയ കൊമ്പൻ വീരു, കൂട്ടിനുള്ള വേഴാമ്പൽ ചാരു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നൂറുകണക്കിന് നിർദേശങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ നിർദേശിച്ച പേരുകളാണ് തിരഞ്ഞെടുത്തത്. കെസിഎൽ ടീമുകളുടെ ഔദ്യോഗിക അവതരണ ചടങ്ങിലാണ് ഭാഗ്യചിഹ്നങ്ങളുടെ പേരുകളും പ്രഖ്യാപിച്ചത്. പേരുകൾ നിർദ്ദേശിച്ചവരിൽ നിന്ന് തിരഞ്ഞെടുത്ത സമ്മാനാർഹരെ കെസിഎൽ സമൂഹമാധ്യമ പേജിലൂടെ പ്രഖ്യാപിക്കും.

കെസിഎൽ ട്രോഫി ടൂറിന്റെ സമാപനത്തോടനുബന്ധിച്ചാണ് ടീമുകളുടെ അവതരണവും നടന്നത്. കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, ടീം ക്യാപ്റ്റൻമാരെ പരിചയപ്പെടുത്തി. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്.കുമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Kerala Cricket League mascots are named Veeru and Charu: Kerala Cricket League mascots are named Veeru and Charu. Veeru is the elephant, and Charu is the hornbill, names chosen from nationalist suggestions. The announcement was made during the authoritative presumption of KCL teams.

Read Entire Article