31 August 2025, 08:45 PM IST
'ഓക്സ്ഫഡ് വിട്ട് വന്നത് നിങ്ങൾക്ക് പ്രയാസമായിരുന്നിരിക്കാം'- ലോകയുടെ വിജയത്തിൽ കുറിപ്പുമായി ശാന്തി ബാലചന്ദ്രൻ

ശാന്തി ബാലചന്ദ്രൻ അച്ഛനും അമ്മയ്ക്കുമൊപ്പം| ഫോട്ടോ: Instagram/ @santhybee
ഉയർച്ചയിലും താഴ്ചയിലും തൻ്റെ ഒപ്പം നിന്ന അച്ഛനും അമ്മയ്ക്കും നന്ദി പറഞ്ഞ് നടിയും ലോക: ചാപ്റ്റർ -1 ചന്ദ്ര സഹ തിരകഥാകൃത്തുമായ ശാന്തി ബാലചന്ദ്രൻ. 2017-ൽ പുറത്തിറങ്ങിയ തരംഗം എന്ന തൻ്റെ ആദ്യ ചിത്രം മുതൽ അച്ഛൻ തനിക്കായി എഴുതിയ ഹൃദയസ്പർശിയായ കുറിപ്പുകളുൾപ്പടെ പങ്കുവെച്ചാണ് ശാന്തിയുടെ പോസ്റ്റ്.
ഓക്സ്ഫഡിലെ സ്ഥിരതയുള്ള അക്കാദമിക്ക് ജീവിതം ഉപേക്ഷിച്ച് അനിശ്ചിതത്വം നിറഞ്ഞ കലാ മേഖല താൻ തിരഞ്ഞെടുത്തത് അവർക്കൊട്ടും എളുപ്പമായിരുന്നില്ലെന്നും ശാന്തി പോസ്റ്റിൽ പറയുന്നു. ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് സൈക്കോളജി പഠനത്തിനുശേഷമാണ് ശാന്തി ഓക്സ്ഫഡ് സർവകലാശാലയിൽ അന്ത്രൊപോളജിയിൽ ഡി-ഫിലിന് ചേർന്നത്. ഓക്സ്ഫഡ് സർകലാശാല നൽകുന്ന വിഖ്യാതമായ ക്ലെറണ്ടൻ സ്കോളർഷിപ്പിനും ശാന്തി അർഹയായിരുന്നു.
ഉത്കണ്ഠ നിറഞ്ഞ രാത്രികൾക്ക് ഒടുവിൽ അവർ സന്തോഷിക്കുന്നതും ആഘോഷിക്കുന്നതും കാണുന്നതാണ് ലോകയുടെ വിജയം തനിക്ക് തന്ന ഏറ്റവും വലിയ കാര്യമെന്നും ശാന്തി പോസ്റ്റിൽ പറയുന്നു. ഒരു മകൾക്ക് കിട്ടാവുന്നതിൽവെച്ച് ഏറ്റവും മികച്ച മാതാപിതാക്കളെയാണ് തനിക്ക് കിട്ടിയതെന്നും പോസ്റ്റിൽ പറയുന്നു. അച്ഛൻ ബാലചന്ദ്രൻ എഴുതിയ മനോഹരമായ കുറിപ്പുകളും പോസ്റ്റിൽ കാണാം.
ലോക 2020-ൽ ചർച്ച ആരംഭിച്ച സിനിമയാണെന്ന് ശാന്തി ബാലചന്ദ്രൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ചെറിയ സിനിമയായിരുന്ന ലോക തുടർ ചർച്ചകളിലാണ് വലിയൊരു കഥ പറയാനുള്ള പൊട്ടൻഷ്യൽ മനസ്സിലാക്കിയതും ചാപ്റ്റർ വൺ ആക്കിയതെന്നും ശാന്തി പറഞ്ഞിരുന്നു.
Content Highlights: Shanti Balachandran Honors Parents' Support Amidst "Loka: Chapter One" Success
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·