ഭാമയുടെ രണ്ടാം തുടക്കം! അവസാനം വരെയും രഹസ്യമാക്കി വച്ചു, നീ എന്നാലും പറഞ്ഞില്ലല്ലോ എന്ന പരാതി; സുമതിവളവിലെ മാളു

5 months ago 5

Produced by: ഋതു നായർ|Samayam Malayalam1 Aug 2025, 3:01 pm

മാളു എന്ന കഥാപാത്രമായിട്ടാണ് ഭാമ ചിത്രത്തിൽ എത്തുന്നത് . സിനിമയുടെ ഫസ്റ്റ്  ഷോ വരുന്ന വരെ അതീവ രഹസ്യമാക്കി വച്ചിരുന്നു 

ഭാമയുടെ രണ്ടാം തുടക്കം! അവസാനം വരെയും രഹസ്യമാക്കി വച്ചു, നീ എന്നാലും പറഞ്ഞില്ലല്ലോ എന്ന പരാതി;  സുമതിവളവിലെ മാളു
റിലീസ് ചെയ്തു മണിക്കൂറുകൾ പിന്നിടുമ്പോൾ സുമതി വളവും കൂട്ടരും കല്ലേലിക്കാവും ജനമനസുകളിലേക്ക് കയറിക്കഴിഞ്ഞു. നെഗറ്റീവ് ആയ ഒരു റിപ്പോർട്ടുപോലും എവിടെയും കേൾക്കാനുമില്ല. സിനിമ വമ്പൻ വിജയം ആഘോഷിക്കുമ്പോൾ സുമതിവളവിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വര്ഷങ്ങളുടെ, വര്ഷങ്ങളുടെ ഇടവേളക്ക് ശേഷമാണു ഭാമ എന്ന നടി അഭിനയത്തിലേക്ക് വരുന്നത്. മലയാളത്തിന് പുറമെ അന്യഭാഷാ സിനിമകളിലും തിളങ്ങിനിന്ന ഭാമയുടെ രണ്ടാവരവ് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ എന്നതാണ് ഏറ്റവും വലിയ കാര്യം

അവസാനം വരെയും രഹസ്യമാക്കി

സിനിമ റിലീസ് ചെയ്യുന്ന അവസാന നിമിഷം വരെയും ഈ കാര്യം രഹസ്യമായിരുന്നു. ഭാമയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോ ഒന്നും ഈ വിവരം പുറത്തുവിട്ടിരുന്നില്ല. പകരം ചിത്രത്തിന്റെ പ്രമോഷൻ പോസ്റ്റുകൾ എല്ലാം ഭാമ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവ് ആയിരുന്ന ഭാമ പക്ഷെ ഇക്കാര്യത്തെക്കുറിച്ച് ഒരു സൂചനയും നൽകിയിരുന്നില്ല .

ഭാമയുടെ വരവ്

വിവാഹത്തോടെ കുഞ്ഞായശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന ഭാമ ഇന്ന് സിംഗിൾ മദർ ആണ് . ഏക മകൾ ആണ് ഭാമയ്ക്ക് ഗൗരി. കുഞ്ഞിന് ഒരു പ്രായം ആയശേഷം ആണ് തിരിച്ചുവരവ് ഭാമ നടത്തിയത്. ഇന്നും ആ പഴയ ക്യൂട്ട് ഭാമ തന്നെയാണ് ഞങ്ങൾക്ക് മുൻപിൽ എത്തിയതെന്നാണ് ആരാധകർ സിനിമ കണ്ട ശേഷം പറയുന്നത്.

ഒരു വാക്ക് മിണ്ടിയില്ലല്ലോ

നീ എന്നാലും ഒരു വാക്ക് മിണ്ടിയില്ലല്ലോ എന്ന പരാതിയോടെയാണ് ഭാമയുടെ രണ്ടാം വരവിനെ സ്നേഹത്തോടെ മേജർ രവി സ്വീകരിച്ചത്. സത്യത്തിൽ ഞെട്ടിപ്പോയി നിന്നെ കണ്ടപ്പോൾ അത്രയും സർപ്രൈസ് ആയി പോയി എന്നാണ് മേജർ രവി പറഞ്ഞത്. മാളു എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിച്ചത്.

ആദ്യ ദിനം തന്നെ വമ്പൻ കളക്ഷൻ

ഗോകുൽ സുരേഷ് ഗോപി അർജുൻ അശോകൻ, ബാലു വർഗീസ് എന്നിങ്ങനെ സിനിമ മേഖലയിലെ പ്രമുഖ നടീനടന്മാർ പങ്കെടുത്ത ചിത്രം തിരക്കഥ ഒരുക്കിയത് അഭിലാഷ് പിളളയാണ്. ആദ്യ ദിനം തന്നെ വമ്പൻ കളക്ഷൻ സിനിമ നേടും എന്ന കാര്യത്തിൽ സംശയമേ വേണ്ട. നല്ല തീയേറ്റർ എക്സ്പീരിയൻസാണ് സിനിമ നൽകുന്നതെന്നാണ് പൊതുവെയുള്ള റിപ്പോർട്ടുകൾ.

Read Entire Article