ഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടെ ബോധം പോയി, ഇന്ത്യയുടെ എംഎംഎ താരം ‘അൺഫിറ്റ്’; മത്സരിക്കില്ല

13 hours ago 1

ഓൺലൈൻ ഡെസ്ക്

Published: September 20, 2026 09:49 PM IST

1 minute Read

വരുൺ സന്യാൽ
വരുൺ സന്യാൽ

നഗോയ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകൻ‍ വരുൺ സന്യാൽ ഏഷ്യൻ ഗെയിംസിൽനിന്നു പിൻ‍മാറി. ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സിലാണ് (എംഎംഎ) വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിനായി തയാറെടുക്കുന്നതിന്റെ ഭാഗമായി സൗനയിൽ നിൽക്കുന്നതിനിടെ താരത്തിന്റെ ബോധം പോകുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ ‘അണ്‍ഫിറ്റായി’ പ്രഖ്യാപിക്കുകയായിരുന്നു.

What you should work next

ഉയർ‍ന്ന താപനിലയിലുള്ള പ്രത്യേക റൂം സംവിധാനമാണ് സൗന. 77 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാനിരുന്ന വരുൺ ശരീര ഭാരം കൃത്യമാക്കാനാണ് സൗനയിൽ കയറിയത്. ശരീരത്തിൽനിന്ന് കൂടിയ അളവിൽ ജലാംശം നഷ്ടമായതോടെ താരത്തിന്റെ ബോധം പോകുകയായിരുന്നു. ജപ്പാനിലെത്തിയപ്പോൾ നേരിട്ട അസൗകര്യങ്ങളെക്കുറിച്ച് വരുൺ നേരത്തേ പരാതിപ്പെട്ടിരുന്നു. താമസിക്കാന്‍ മുറി ലഭിച്ചില്ലെന്നും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നെന്നുമായിരുന്നു വരുണിന്റെ പരാതി. സൗനയിലെത്തിയ നേപ്പാൾ സ്വദേശിയായ മറ്റൊരു അത്‍ലീറ്റാണ് വരുണിനെ ബോധരഹിതനായി കണ്ടെത്തിയത്.

‘‘ഞങ്ങൾ അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.നേപ്പാളിൽനിന്നുള്ള അത്‌ലീറ്റാണ് അദ്ദേഹത്തെ കണ്ടെത്തിയത്. കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ പുലർച്ചെയോടെ വരുണിനെ താമസിച്ചിരുന്ന കപ്പലിലേക്ക് തിരികെയെത്തിച്ചു. പക്ഷേ മത്സരിക്കാവുന്ന അവസ്ഥയിലല്ല വരുൺ ഉള്ളത്.’’– എംഎംഎ ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദേര വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

English Summary:

Varun Sanyal, lad of PM Modi's economical advisor Sanjeev Sanyal, has withdrawn from the Asian Games. He was scheduled to vie successful Mixed Martial Arts (MMA) but fainted successful a sauna portion preparing for the competition.

Read Entire Article