ഭാരതിരാജയെ അടക്കിയ മണ്ണ് ആറിയില്ല, അതിന് മുന്‍പേ നീയും; 17 ദിവസത്തെ വ്യത്യാസത്തില്‍ രണ്ട് പേരും പോയി!

3 weeks ago 6
ഭാരതിരാജയുടെ മരണം തമിഴകത്തിന് വലിയൊരു നഷ്ടമായിരുന്നു. തമിഴ് സിനിമയുടെ ഗതിമാറ്റിയ സംവിധായകന്‍ എന്നാണ് ഭാരതി രാജ വിശേഷിപ്പിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണ്‍ 10 ന് ആയിരുന്നു വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഭാരതിരാജയുടെ മരണം. കൃത്യം പതിനേഴ് ദിവസം കഴിയുമ്പോഴേക്കും ശിഷ്യന്‍ ഭാഗ്യരാജും പോയി!

1977 ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു ഭാരതിരാജ സിനിമ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അതേ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയരക്ടറായിട്ടായിരുന്നു ഭാഗ്യരാജിന്റെയും തുടക്കം. പതിനാറ് വയതിനിലെ എന്ന ചിത്രത്തില്‍ ഭാരതിരാജയുടെ അസിറ്റന്റ് ഡയരക്ടറായി പ്രവൃത്തിക്കുകയും, ചെറിയൊരു വേഷം ചെയ്യുകയും ചെയ്ത ഭാഗ്യരാജ് , അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വതന്ത്ര സംവിധായകനുമായി.

Also Read: ഞങ്ങളും മനുഷ്യരാണ്, കൈ കൂപ്പി തൊഴുത് രാധിക; ദയവ് ചെയ്ത് കുറച്ച് പ്രൈവസി തരൂ

ഗുരു പോയി കൃത്യം പതിനേഷ് ദിവസം കഴിയുമ്പോഴേക്കും ശിഷ്യനും പോയ വേദനയാണ് ഇപ്പോള്‍ ഇന്റസ്ട്രിയില്‍ പലരും പങ്കുവയ്ക്കുന്നത്. ഗാനരചയിതാവ് വൈരമുത്തു വളരെ ഇമോഷണലായ ഒരു പോസ്റ്റ് പങ്കുവച്ചു, - ഭാരതിരാജയെ അടക്കിയ മണ്ണ് ഇനിയും അടങ്ങിയില്ല, അതിന് മുന്‍പേ നീ എരിയാന്‍ പോകുകയാണോ എന്ന് ചോദിച്ചുകൊണ്ട് വളരെ വൈകാരികമായ ഒരു കുറിച്ച്- വായിക്കുന്നവരെയും ഇമോഷണലാക്കുന്നതാണ്.

മകന്‍ മനോജ് മരണപ്പെട്ട വേദനയിലാണ് ഭാരതിരാജ പെട്ടന്ന് കിടപ്പിലായത്. എന്നിട്ടും ഒരു വര്‍ഷത്തോളം അദ്ദേഹം പിടിച്ചു നിന്നു. പക്ഷേ ഉറ്റ സുഹൃത്തും ഗുരുവുമായ ഭാരതിരാജയുടെ മരണം ഭാഗ്യരാജിന് 17 ദിവസം പോലും താങ്ങാന്‍ കഴിഞ്ഞില്ലെന്നാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു. ഇരുവരും ഒന്നിച്ച് പ്രവൃത്തിച്ച സിനിമകള്‍ എല്ലാം എവര്‍ഗ്രീന്‍ ഹിറ്റാണ്.

Also Read: മക്കളൊന്നും ആയില്ല, പ്രവീണ പോയതോടെ ഞാന്‍ ആകെ തളര്‍ന്നു; ആദ്യഭാര്യയുടെ മരണത്തെ കുറിച്ച് ഭാഗ്യരാജ് പറഞ്ഞത്


ഈ രണ്ട് മരണവും ഏറ്റവും അധികം ബാധിക്കുന്ന മറ്റൊരാളാണ് നടി രാധിക ശരത്കുമാര്‍. അമ്മ മരണപ്പെട്ട് ഒരു വര്‍ഷം തികയുന്നതിന് മുന്‍പെയാണ് ഭാരതിരാജയുടെ മരണവും രാധികയ്ക്ക് വേദനയായത്. രാധികയെ സിനിമയിലേക്ക് കൊണ്ടുവന്നത് തന്നെ ഭാരതിരാജയാണ്, അച്ഛന്റെ സ്ഥാനത്താണ് ഭാരതി രാജയെ രാധിക കണ്ടത്. ആ വേര്‍പാടിന്റെ വേദന മാറും മുന്‍പേ ഉറ്റ സുഹൃത്തായ ഭാഗ്യരാജും പോയി.
Read Entire Article