ഭാര്യ വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കിയതാണ്; നാലഞ്ച് വര്‍ഷത്തെ ബ്രേക്കിനെ കുറിച്ച് ആര്‍ മാധവന്‍ പറയുന്നു

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam7 Feb 2026, 1:14 p.m. IST

2025 ല്‍ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ആറോളം സിനിമകളാണ് മാധവന്‍ ചെയ്തത്. അത്രയേറെ തിരക്കുള്ള ഒരു വര്‍ഷമായിരുന്നു. കരിയറിലെ ഏറ്റവും തിരക്കുള്ള ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ മാധവന്‍ കടന്നു പോകുന്നതും

madhavan wifeആർ മാധവനും ഭാര്യയും
കരിയറിലെ ഏറ്റവും തിരക്കുള്ള സമയം ആസ്വദിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ ആര്‍ മാധവന്‍ . പക്ഷെ ഒരു സമയത്ത് താന്‍ തന്റെ കരയര്‍ ചെറുതായൊന്നു പോസ് ചെയ്തിരുന്നവെന്നും, ബ്രേക്ക് എടുത്ത ആ സമയത്ത് തുടര്‍ന്നഭിനയിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു റീ-തിങ്ക് നടത്തിയിരുന്നു എന്നും മാധവന്‍ പറയുന്നു. ആ സമയത്ത് ഭാര്യ എങ്ങനെ പ്രതികരിച്ചു എന്നതിനെ കുറിച്ചുള്ള മാധവന്റെ തുറന്നു പറച്ചിലാണിപ്പോള്‍ വൈറലാവുന്നത്.

സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത സമയത്ത് ഏത് തരം റോളുകള്‍ ചെയ്യണം, വര്‍ക്കുകള്‍ ഏറ്റെടുക്കണം എന്നതിനെ കുറിച്ച് ഒരു ക്ലാരറ്റി എനിക്ക് ലഭിച്ചു. ഒരു നടന്‍ എന്ന നിലയില്‍ തന്നെ എക്‌സൈറ്റ്‌മെന്റ് ചെയ്യുന്ന റോളുകള്‍ ചെയ്യാന്‍ ആ ബ്രേക്ക് ഏറെ സഹായിക്കുകയും ചെയ്തു എന്നാണ് മാധവന്‍ പറയുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സാധ്യകളെ കുറിച്ചൊക്കെ കൂടുതല്‍ മനസ്സിലാക്കിയ സമയമായിരുന്നു അത്.

Also Read: കല്യാണം കഴിഞ്ഞതാണ്, ഒരു മകളുമുണ്ട്; ഗ്ലാമി ഗംഗയുടെ ഭാവി ഭര്‍ത്താവിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍

ഒന്നും ചെയ്യാതെ വീട്ടിലിരുന്ന സമയത്ത് ഭാര്യ ശരിക്കും സര്‍പ്രൈസ്ഡ് ആയത്രെ. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയായി നിരന്തരം സിനിമകള്‍ ചെയ്തുകൊണ്ട്, തിരക്കിട്ടോടി നടന്ന ഒരു മനുഷ്യന്‍ പെട്ടന്ന് സഡണ്‍ ബ്രേക്കിട്ട് നിന്നതു പോലെ ഒരു നില്‍പ്പാണ്. താന്‍ അതുവരെ ചെയ്തുകൊണ്ടിരുന്ന റോളുകളെ കുറിച്ചും ഇനിയും അതുപോലെയുള്ള റോളുകള്‍ ചെയ്യുന്നതിനെ കുറിച്ചും സരിത തന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ഐഡിയല്‍ ആയി ചിന്തിക്കുന്നത് എന്നതില്‍ തന്നെ ചോദ്യം ചെയ്തതായും മാധവന്‍ പറയുന്നു

അവസാനം 2020 ല്‍ കൊവിഡിന് ശേഷം തന്നെ ഭാര്യ വീട്ടില്‍ നിന്ന് പുറത്താക്കിയതായി മാധവന്‍ തമാശയോടെ പറയുന്നു. പോ പോയി ജോലി ചെയ്ത്, പണം സമ്പാദിക്ക് എന്ന് പറഞ്ഞാണത്രെ സരിത വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കിയത്.

അമേരിക്കയിൽ ഗ്രീൻ കാർഡ് ഇന്റർവ്യൂവിന് പോകുന്നവർ ജാഗ്രത! കോടതിയിൽ നടക്കുന്നത് നിർണ്ണായക പോരാട്ടം, വിശദമായി അറിയാം


തമാശ മാറ്റി നിര്‍ത്തിയാല്‍, തന്റെ അപ്പോഴത്തെ മാനസികാവസ്ഥ വളരെ കൃത്യമായി മനസ്സിലാക്കിയ ആളാണ് ഭാര്യ എന്നും മാധവന്‍ പറയുന്നുണ്ട്. എന്താണ് എന്നെ അലട്ടുന്നത് എന്ന് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നിരുന്നു. ജോലി തീര്‍ത്ത് വീട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്, അങ്ങനെയല്ലാതെ ജോലിയെ സമീപിക്കുന്നതും അതിനോടുള്ള എന്റെ ഉത്തരവാദിത്വം എത്രത്തോളം ചിന്തിച്ചാണ് ചെയ്യുന്നത് എന്നതിലെ പ്രശ്‌നമാണെന്നും ഞാന്‍ പറഞ്ഞപ്പോള്‍ സരിത അതിനെ കുറിച്ച് ആലോചിച്ചു. സിനിമയോടുള്ള കാഴ്ചപ്പാടും മനോഭാവവും എല്ലാം മാറിയതും, സ്വന്തം മാനസികാവസ്ഥ അതിനെ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതുമൊക്കെ ഞാന്‍ തിരിച്ചറിഞ്ഞു എന്നാണ് മാധവന്‍ പറഞ്ഞത്‌
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article