Authored by: അശ്വിനി പി|Samayam Malayalam•11 Sept 2025, 1:53 pm
മികച്ച നടൻ എന്നതിനൊപ്പം തന്നെ പെർഫക്ട് ഫാമിലി മാൻ എന്ന വിശേഷണത്തിനും പലപ്പോഴും ടൊവിനോ തോമസ് കൈയ്യടി നേടാറുണ്ട്. അതുകൊണ്ട് തന്നെ ഫാമിലി ചിത്രം പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു
ടൊവിനോ തോമസും കുടുംബവുംഎന്നാൽ ഒരു വളർച്ചയും തന്റെ തലക്കനം കൂട്ടുന്നില്ല, ഓരോ വളർച്ചയിലും കുടുംബത്തെ ചേർത്തു പിടിക്കുകയാണ് നടൻ. സിനിമയുടെ വിജയത്തിലും നടന്റെ വളർച്ചയിലും പ്രശംസിക്കുന്നതിനൊപ്പം തന്നെ, എത്ര മികച്ച ഫാമിലി മാനാണ് താൻ എന്ന് കാണിക്കുന്ന വിധം ഫോട്ടോകളും പോസ്റ്റുകളും ടൊവിനോ തോമസിന്റെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Also Read: 200 കോടി ക്ലബ്ബിൽ കല്യാണി പ്രിയദർശൻ, മലയാള ചരിത്രത്തിൽ ഈ റെക്കോഡ് സൃഷ്ടിക്കുന്ന ആദ്യത്തെ നായിക നടി!ഭാര്യയെയും രണ്ട് മക്കളെയും ചേർത്ത് പിടിച്ചു നിൽക്കുന്ന രണ്ട് ഫോട്ടോകളാണ് ടൊവിനോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ലവ് ഇമോജി അല്ലാതെ പ്രത്യേകിച്ചൊരു ക്യാപ്ഷനും ചിത്രത്തിനില്ല. പക്ഷേ ആ ചിത്രങ്ങൾക്ക് എന്തോ വല്ലാത്തൊരു ഭംഗിയുണ്ട്. ഇതാദ്യമായല്ല ടൊവിനോ തോമസും ഭാര്യയും മക്കളും നിൽക്കുന്ന കുടുംബ ചിത്രം വൈറലാവുന്നത്. പല തവണ ടൊവിനോയുടെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
Also Read: മോന് പത്തൊൻപത് ! അന്ന് സംയുക്ത എടുത്ത സ്‌ട്രോങ് ഡിസിഷനാണ് ഇന്ന് ഈ കാണുന്ന സന്തോഷം; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
തന്റെ ഒന്നുമില്ലായ്മയിൽ കൂടെ നിന്ന, സിനിമ എന്ന തന്റെ സ്വപ്നത്തിന് പിന്തുണ നൽകിയ ആളാണ് ഭാര്യ ലിഡിയ എന്ന ടൊവിനോ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. മക്കളിലൂടെയും താൻ ജീവിതം പടിക്കുകയാണ് ടൊവിനോ പറഞ്ഞിട്ടുള്ളത്.
Sanju Samson: യുഎഇ താരത്തെ റണ്ണൗട്ടാക്കി സഞ്ജുവിന്‍റെ ബ്രില്ല്യൻസ്; വിക്കറ്റ് വേണ്ടെന്ന് സൂര്യ കുമാര്‍ യാദവ്
നിലവിൽ പള്ളി ചട്ടമ്പി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ടൊവിനോ തോമസ്. അതിനൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടൊക്സിക് എന്ന യാഷ് ചിത്രത്തിലും ടൊവിനോ അഭിനയിക്കുന്നുണ്ട്. നരിവേട്ടയാണ് ടൊവിനോയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിനാണ് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് ലഭിച്ചത്. നേരത്തെ 2018 എന്ന ചിത്രത്തിന് വേണ്ടി 2013 ലും ടൊവിനോ ഈ പുരസ്കാരം നേടിയിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·