ഭാര്യയെയും മൂന്നാമത്തെ മകനെയും ചേർത്തു പിടിച്ച് ശിവകാർത്തികേയൻ; സന്തോഷം മൂന്നിരട്ടിയാക്കിയ കടൈക്കുട്ടിക്ക് പിറന്നാൾ ആശംസകൾ

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam2 Jun 2025, 6:45 pm

ശിവകാർത്തികയേൻ തന്റെ കുടുംബത്തെ കുറിച്ച് പറയുമ്പോൾ പലപ്പോഴും വളരെ ഇമോഷണൽ ആവാറുണ്ട്. പൊതുവെ ക്യാമറയ്ക്ക് മുന്നിൽ അധികം ഇറങ്ങാത്ത, താരപത്നി ജാഡയില്ലാത്ത ഭാര്യയാണ് ആർതി ശിവകാർത്തികേയൻ

ശിവകാർത്തികേയൻറെ കുടുംബംശിവകാർത്തികേയൻറെ കുടുംബം (ഫോട്ടോസ്- Samayam Malayalam)
ശിവകാർത്തികേയൻ എന്ന നടൻ ഏറ്റവും ആദ്യം ഇഷ്ടം നേടിയെടുത്തത് മിനിസ്ക്രീൻ പ്രേക്ഷകരിൽ നിന്നാണ്. ടെലിവിഷൻ ആങ്കറായി എത്തിയ ശിവകാർത്തികേയൻ സ്വതസിദ്ധമായ തന്റെ തമാശകളിലൂടെ ജനഹൃദയം കീഴടക്കി. അതിന് ശേഷം ബിഗ് സ്ക്രീനിലെത്തിയപ്പോഴും ഹ്യൂമർ സെൻസ് കൈവിട്ടില്ല. ജനങ്ങൾക്കിടയിൽ അവരിലൊരാളെപ്പോലെയുള്ള കഥാപാത്രങ്ങളിലൂടെ സാധാരണക്കാരുമായി കൂടുതൽ അടുത്തു. അത് നടന്റെ വളർച്ചയിൽ വലിയ മുതൽക്കൂട്ടായിരുന്നു.

ഇപ്പോൾ തമിഴ് സിനിമാ ലോകത്ത് എതിരാളികൾ ഇല്ലാത്ത വിധം വിജയം കീഴടക്കി മുന്നേറുകയാണ് ശിവകാർത്തികേയൻ. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ സംഭവിയ്ക്കുന്ന വിടവിലേക്ക് ശിവകാർത്തികേയൻ എത്തും എന്നൊക്കെയാണ് പ്രെഡിക്ഷനുകൾ. അപ്പോഴും ശിവകാർത്തികേയൻ തന്റെ വിനയത്തോടെയുള്ള പെരുമാറ്റവും, കുലീനതയും കൈവിട്ടില്ല.

Also Read: കാലം തുറന്ന് കാട്ടും, കർമ്മം തെറ്റുകൾ തിരുത്തും; തന്റെ ഭർത്താവും സമാന്തയും തമ്മിലുള്ള ബന്ധം ചർച്ചയാവുമ്പോൾ ഷൈമലി ഡെ പറയുന്നു

പെർഫക്ട് ഫാമിലിമാൻ എന്ന വിശേഷണവും അതിനിടയിൽ ശിവയ്ക്ക് കിട്ടി. അമരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കിൽ, പട്ടാള വേഷത്തിൽ ഭാര്യയെ വന്ന് കണ്ട് സർപ്രൈസ് നൽകിയ വീഡിയോ എല്ലാം ശിവ എത്രത്തോളം കുടുംബവുമായി അടുത്തു നിൽക്കുന്നു എന്നതിന്റെ തെളിവായിരുന്നു. ഇപ്പോഴിതാ ഭാര്യയെയും ഇളയ മകനെയും ചേർത്ത് പിടിച്ചു നിൽക്കുന്ന ശിവകാർത്തികേയന്റെ ഒരു ഫോട്ടോയാണ് പുറത്ത് വരുന്നത്. ഭാര്യ ആർതി ശിവകാർത്തികേയനാണ് ഫോട്ടോ പങ്കുവച്ചത്.

ഇന്ന് ഇളയ കുട്ടി പവൻരെ ആദ്യത്തെ ബർത്ത്ഡേയാണ്. ഇളയമകൻെ തമിഴ്നാട്ടിൽ കടൈക്കുട്ടി എന്നാണ് വിശേഷിപ്പിക്കുന്നത്. ഞങ്ങളുടെ സന്തോഷം മൂന്നിരട്ടിയാക്കി മാറ്റിയ കടായുക്കുട്ടി പവന് ഒന്നാം പിറന്നാൾ ആശംസകൾ- എന്നാണ് ഫോട്ടോയ്ക്കൊപ്പം ആർതി ശിവകാർത്തികേയൻ കുറിച്ചത്.

ഭാര്യയെയും മൂന്നാമത്തെ മകനെയും ചേർത്തു പിടിച്ച് ശിവകാർത്തികേയൻ; സന്തോഷം മൂന്നിരട്ടിയാക്കിയ കടൈക്കുട്ടിക്ക് പിറന്നാൾ ആശംസകൾ


ശിവകാർത്തികേയന്റെ മുറപ്പെണ്ണാണ് ആർതി. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്നതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള അണ്ടർസ്റ്റാന്റിങും വളരെ വലുതാണ്. 2010 ൽ ആയിരുന്നു ശിവകാർത്തികേയന്റെയും ആർതിയുടെയും വിവാഹം. അന്ന് അത്ര വലിയ താരമായിരുന്നില്ല ശിവ. പിന്നീട് ശിവയുടെ സിനിമ ജീവിതത്തിന് ഏറ്റവും വലിയ പിന്തുണ നൽകിയത് ആർതി തന്നെയാണ്. മൂന്ന് മക്കളാണ് ശിവകാർത്തികയനും ആർതിയ്ക്കും. മൂത്ത മകൾ ആരാധന കനാ എന്ന ചിത്രത്തിലെ വായാടി പെത്ത പുള്ളേ എന്ന പാട്ട് പാടി ശ്രദ്ധ നേടിയിരുന്നു. രണ്ടാമത്തെ മകൻ ഗുകൻ തന്റെ അച്ഛന്റെ പുനർജന്മമാണ് എന്നാണ് ശിവകാർത്തികേയൻ പറഞ്ഞിട്ടുള്ളത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article