ആ പ്രസ്സ് മീറ്റില്‍ രവി മോഹന്‍ നടി ഖുശ്ബുവിനെതിരെയും പരോക്ഷ പരമാര്‍ശം നടത്തിയിരുന്നു. ഇഡ്ഡിലി നടി എന്നറിയപ്പെടുന്ന ആ നടി തന്റെ കുടുംബ പ്രശ്‌നത്തിന് എത്രത്തോളം കാരണമാണ് എന്നാണ് രവി മോഹന്‍ പറഞ്ഞത്. അതിന് പ്രതികരണമായി ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ എത്തി, ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നു, അതിന് നന്ദി എന്നാണ് ഖുശ്ബു എക്‌സില്‍ പങ്കുവച്ച പോസ്റ്റ്. അതിന് ശേഷം ഖുശ്ബുവിനെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്കുകളും ഉണ്ടായിരുന്നു.
ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രസ്സ് മീറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വീണ്ടും ഖുശ്ബു പ്രതികരിക്കുന്നു. മാഡം രവി മോഹന്റെ വിഷയം എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍, പ്ലീസ് മറ്റെന്തെങ്കിലും ചോദിക്കൂ എന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയ സൈബര്‍ അറ്റാക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടി വ്യക്തമായി പ്രതികരിച്ചു
സോഷ്യല്‍ മീഡിയ എല്ലാ കാര്യത്തിനും ഇപ്പോള്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിയ്ക്കുകയാണ് എന്ന് ഖുശ്ബു പറയുന്നു. എല്ലാ നാണയത്തിനും രണ്ട് വശങ്ങളുണ്ട്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നത് നോക്കാതെ തന്നെ, എന്റെ കൈയ്യിലൊരു മൊബൈലുണ്ട് ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യും എന്ന മനോഭാവമാണ് ചിലര്‍ക്ക്. എഐ ജെനറേറ്റ് ചിത്രങ്ങളുണ്ടാക്കും, മോര്‍ഫ് ചിത്രങ്ങളുണ്ടാക്കും, എന്റെ മുഖം കാണുന്നില്ല, അതുകൊണ്ട് ആരെ കുറിച്ചും എന്തും പറയാം എന്നതാണ് രീതി.
ഭാര്യ - ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്‌നമെന്നാല്‍, ഞാനെന്തോ നടുവില്‍ കയറി പ്രശ്‌നമുണ്ടാക്കിയത് പോലെ. ഞാന്‍ കണ്ണ് കൊണ്ട് കണ്ടതാണ് സംസാരിച്ചുകൊണ്ടിരിയ്ക്കുന്നത്. നിങ്ങളും ഒരു അമ്മയ്ക്ക് പിറന്നവനല്ലേ, നിങ്ങളുടെ വീട്ടിലും ഭാര്യയും ചേച്ചിയും മകളുമൊക്കെയില്ലേ. അവരെ കുറിച്ച് ഒരു തവണ ഇതുപോലെ സംസാരിച്ചു നോക്ക്. അവര്‍ക്ക് എങ്ങനെ വേദനിക്കുന്നു എന്ന് മനസ്സിലാവട്ടെ.





English (US) ·