ഭാഷാവിവാദം: ത​ഗ് ലൈഫ് റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ, കമൽഹാസനെ പിന്തുണച്ച് ശിവ രാജ്കുമാർ

7 months ago 8

30 May 2025, 07:41 AM IST


ചെന്നൈയിൽ നടന്ന ചടങ്ങിൽ ശിവ രാജ്കുമാറിന്റെ സാന്നിധ്യത്തിലാണ്, തമിഴിൽനിന്നാണ് കന്നഡ പിറന്നതെന്ന് കമൽ പറഞ്ഞത്. ശിവ രാജ്കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു ഈ പരാമർശം.

Kamal Haasan

കമൽഹാസൻ | ഫോട്ടോ: PTI

ബെംഗളൂരു: കന്നഡ ഭാഷയെകുറിച്ചുനടത്തിയ പരാമർശത്തിന്റെ പേരിൽ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ റിലീസ് തടയാൻ നീക്കം. 24 മണിക്കൂറിനകം കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും സമ്മർദത്തെത്തുടർന്നാണ് ചേംബർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കർണാടക സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമൽ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കമലിനെതിരേ പ്രതിഷേധം ശക്തമായിരിക്കേ അദ്ദേഹത്തെ പിന്തുണച്ച് കന്നഡതാരം ശിവ രാജ്കുമാർ രംഗത്തെത്തി. കമൽഹാസൻ കന്നഡയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണെന്നും ശിവ രാജ്കുമാർ പറഞ്ഞു. വിവാദങ്ങളെ നേരിടാൻ കമലിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിൽ നടന്ന ചടങ്ങിൽ ശിവ രാജ്കുമാറിന്റെ സാന്നിധ്യത്തിലാണ്, തമിഴിൽനിന്നാണ് കന്നഡ പിറന്നതെന്ന് കമൽ പറഞ്ഞത്. ശിവ രാജ്കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു ഈ പരാമർശം.

കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം പ്രകടനംനടത്തി.

കമൽ പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ ‘തഗ് ലൈഫ്’ സിനിമ സംസ്ഥാനത്ത് നിരോധിക്കണമെന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്‌സിനോട് ഇവർ ആവശ്യപ്പെട്ടു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമൽഹാസൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ സിനിമയുടെ റിലീസ് തടയണമെന്ന് സാംസ്കാരികമന്ത്രി ശിവരാജ് തംഗടഗിയും അഭിപ്രായപ്പെടുകയായിരുന്നു. പരാമർശത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും കമലിനെതിരേ തിരിഞ്ഞിരിക്കുകയാണ്. കമലിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്.

Content Highlights: Kamal Haasan's Thug Life merchandise faces menace successful Karnataka aft his arguable comment

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article