ഭീകരവാദത്തിന് ഇവിടെ ഇടമില്ല, ഞങ്ങൾ ഒരു ടീം: ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് സച്ചിൻ തെൻഡുൽക്കർ

8 months ago 10

ഓൺലൈൻ ഡെസ്ക്

Published: May 07 , 2025 03:51 PM IST

1 minute Read

 ROBERT CIANFLONE/GETTY IMAGES NORTH AMERICA/Getty Images via AFP
സച്ചിൻ തെൻഡുൽക്കർ. Photo: ROBERT CIANFLONE/GETTY IMAGES NORTH AMERICA/Getty Images via AFP

മുംബൈ∙ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യൻ സൈന്യത്തെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻ‍ഡുല്‍ക്കർ. ലോകത്ത് ഭീകരവാദത്തിന് ഇടമില്ലെന്നും ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധം ജനമാണെന്നും സച്ചിൻ തെന്‍‍ഡുൽക്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘ഐക്യത്തിൽ നിർഭയം. ശക്തിയിൽ അതിരുകളില്ല. ഇന്ത്യയുടെ കവചം അതിന്റെ ജനമാണ്. ഈ ലോകത്ത് ഭീകരർക്ക് ഇടമില്ല. ഞങ്ങൾ ഒരു ടീമാണ്!’’– സച്ചിൻ തെൻഡുൽക്കർ പ്രതികരിച്ചു.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് ഇന്ത്യൻ ചെസ് താരം വിദിത് ഗുജ്റാത്തിയും പ്രതികരിച്ചു. ‘‘പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നൽകിയ മറുപടിയിൽ എനിക്കു സന്തോഷമുണ്ട്. ഭീകരവാദത്തിനു മറുപടിയില്ലാതെ പോകരുത്. ഓപ്പറേഷനു നൽകിയ പേര് എന്ത് മനോഹരമാണ്. ഭാരത് മാതാ കി ജയ്’’– ഗുജ്റാത്തി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇന്ത്യയുടെ സൈനിക നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്നു പേരിട്ടതിനെ വീരേന്ദർ സേവാഗും അഭിനന്ദിച്ചു.

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഒൻപതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം മിസൈലാക്രമണം നടത്തിയത്. ഇന്നു പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി,  ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിൽ ദൗത്യം പൂർത്തിയാക്കിയത്. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പ്രതികരിച്ചു.

Fearless successful unity. Boundless successful strength. India’s shield is her people. There’s nary country for coercion successful this world. We’re ONE TEAM!

Jai Hind 🇮🇳#OperationSindoor

— Sachin Tendulkar (@sachin_rt) May 7, 2025

I’m gladsome India responded firmly with Operation Sindoor aft the horrific Pahalgam attack. Terrorism indispensable ne'er spell unanswered. And what a beauteous sanction for the operation. Bharat Mata ki Jai!#OperationSindoor #JusticeForPahalgam

— Vidit Gujrathi (@viditchess) May 7, 2025

English Summary:

Fearless successful unity, Boundless successful strength: Sachin Tendulkar

Read Entire Article