'ഭർത്താവ് മരിച്ചെന്ന് ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, താരത്തിന്റെ പരിക്കിൽ ആശങ്കപ്പെടാനില്ല'

7 months ago 6

07 June 2025, 11:58 AM IST

Suresh Gopi and Shine

സുരേഷ് ​ഗോപി, ഷൈൻ ടോം ചാക്കോ | ഫോട്ടോ: PTI, പി.ഡി. അമൽ ദേവ്| മാതൃഭൂമി

തൃശ്ശൂർ: സേലത്ത് കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് സുരേഷ് ​ഗോപി. അദ്ദേഹത്തിന്റെ പരിക്ക് ​ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമേ ഷൈനിന്റെ ശസ്ത്രക്രിയ നടക്കൂ എന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ഷൈനിനെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.

ശനിയാഴ്ച രാത്രി പത്തരയോടെ ചേച്ചിമാർ രണ്ടുപേരുമെത്തും. ഞായറാഴ്ച കുർബാനയുള്ളതുകൊണ്ട് രാവിലെ ചടങ്ങുകൾ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കളെല്ലാം വന്ന് ഇടവക വികാരിയുമായി ആലോചിച്ചതിനുശേഷം കാര്യങ്ങൾ തീരുമാനിക്കും. ഷൈനിന്റെ അമ്മയുടെ ആരോ​ഗ്യത്തിന് കുഴപ്പമൊന്നുമില്ല. ഭർത്താവായ ചാക്കോ മരിച്ച വിവരം അവരെ അറിയിച്ചിട്ടില്ല.

ഡോക്ടർമാരുമായി സംസാരിച്ചു. ഷൈനിന്റെ കൈക്ക് പരിക്കുണ്ടെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. പിതാവിന്റെ മരണാനന്തര ചടങ്ങുകളൊക്കെ കഴിഞ്ഞശേഷമായിരിക്കും സർജറി നടത്തുക. അങ്ങനെ മതിയെന്ന് പറഞ്ഞിട്ടുണ്ട്. കാറിന്റെ മുന്നിലിരുന്നവർക്ക് കുഴപ്പമൊന്നുമുണ്ടായില്ല. പിൻസീറ്റിലിരുന്ന മൂന്നുപേർക്കാണ് അപകടംപറ്റിയതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

കഴിഞ്ഞദിവസമാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സാർത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.

Content Highlights: Actor Shine Tom Chacko injured successful a car accident. Suresh Gopi visits him successful hospital

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article