മകനോടൊപ്പം ആദ്യത്തെ വിനായക ചതുർഥി, ചിത്രങ്ങൾ പങ്കുവച്ച് സഹീർ ഖാനും ഭാര്യ സാഗരികയും

4 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 27, 2025 10:49 PM IST

1 minute Read

 Instagram@ZaheerKhan
സഹീർ ഖാനും സാഗരികയും മകനോടൊപ്പം. Photo: Instagram@ZaheerKhan

ന്യൂഡൽഹി∙ ആരാധകർക്ക് വിനായക ചതുര്‍ഥി ആശംസകൾ അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പേസർ സഹീർ ഖാനും ഭാര്യ സാഗരിക ഘഡ്കെയും. സഹീർ ഖാനും ഭാര്യയും ഗണേശ ചതുർഥി ആഘോഷിക്കുന്ന ചിത്രങ്ങൾ സാഗരിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സഹീറിനും സാഗരികയ്ക്കും കുഞ്ഞ് പിറന്നത്. മകൻ ഫത്തേസിംഹ് ഖാന്റെ മുഖം കുടുംബം ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

ഒരു സുഹൃത്ത് സംഘടിപ്പിച്ച പാർട്ടിയിൽവച്ചാണ് സഹീറും സാഗരികയും ആദ്യമായി പരിചയപ്പെടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. 2017ലാണ് സഹീർ ഖാനും സാഗരികയും വിവാഹിതരാകുന്നത്. മുംബൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. 

sagarika

സാഗരികയും മകനും. Photo: Instagram@ZaheerKhan

വിവാഹം കഴിഞ്ഞ് എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരുവര്‍‌ക്കും കുഞ്ഞുണ്ടായത്. ബോളിവുഡ് നടിയും മോഡലുമായിരുന്നു സാഗരിക ചക്ദേ ഇന്ത്യ, ദിൽദരിയാൻ, റഷ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

sagarika-1

സഹീർ ഖാൻ ഭാര്യയ്ക്കും മകനുമൊപ്പം. Photo: Instagram@ZaheerKhan

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ZaheerKhan എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Sagarika Ghatge And Zaheer Khan Introduce 4-Month-Old Son Fatehsinh To Fans On Ganesh Chaturthi

Read Entire Article