മകന്റെ ഗ്രാജുവേഷന് ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും, പേരക്കുട്ടിക്ക് അനു​ഗ്രഹം ചൊരിഞ്ഞ് രജനികാന്ത്

7 months ago 7

01 June 2025, 09:06 PM IST


ഇരുവരും ഒരുമിച്ച് മകനെ കെട്ടിപ്പിടിച്ച് നിൽ‌ക്കുന്നതാണ് ചിത്രങ്ങളിൽ കാണാനാവുക. നിമിഷനേരം കൊണ്ടാണ് ധനുഷ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായത്

Dhanush

ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം

കൻ യാത്രയുടെ ​ഗ്രാജുവേഷൻ ചടങ്ങിന് ഒരുമിച്ചെത്തി നടൻ ധനുഷും മുൻഭാര്യ ഐശ്വര്യ രജനികാന്തും. മകനും ഐശ്വര്യക്കും ഒപ്പമുള്ള ചിത്രങ്ങൾ ധനുഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചെന്നൈ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥിയായിരുന്നു യാത്ര.

പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. യാത്ര എന്ന ഹാഷ്ടാ​ഗും ഒപ്പം ചേർത്തിട്ടുണ്ട്. ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നിൽ‌ക്കുന്നതാണ് ചിത്രങ്ങളിൽ കാണാനാവുക. നിമിഷനേരം കൊണ്ടാണ് ധനുഷ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായത്. വേർപിരിഞ്ഞശേഷം ഇതാദ്യമായാണ് ഐശ്വര്യക്കൊപ്പമുള്ള ഒരു ചിത്രം ധനുഷ് പങ്കുവെച്ചത് എന്നതാണ് അതിന് കാരണം.

ഇതിനെയാണ് പക്വത എന്നുപറയുന്നത്, അഭിമാനിക്കുന്ന അച്ഛൻ എന്നതിനുപകരം അഭിമാനിക്കുന്ന രക്ഷിതാക്കൾ എന്നാണ് ധനുഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്, യാത്രയുടെ നേട്ടത്തിന് അഭിനന്ദനം, രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം, സ്വന്തം മകന് ഇവർ നൽകുന്ന പിന്തുണ നോക്കൂ, ഇങ്ങനെയായിരിക്കണം രക്ഷകർതൃത്വം എന്നെല്ലാമാണ് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങൾ.

ഇതേ ചിത്രം രജനികാന്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ കൊച്ചു മകൻ ആദ്യത്തെ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അഭിനന്ദനങ്ങൾ യാത്ര കണ്ണാ’ എന്നാണ് രജനികാന്ത് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

2022-ലാണ് ധനുഷും ഐശ്വര്യയും 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. അന്ന് സിനിമാ മേഖലയിൽ ഇത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. 2024-ൽ ഇരുവരും ഔദ്യോ​ഗികമായി വിവാഹമോചിതരായി. യാത്രയെക്കൂടാതെ ലിം​ഗ എന്നൊരു മകൻകൂടി ഇവർക്കുണ്ട്.

Content Highlights: Dhanush and Aishwarya Rajinikanth reunite to observe lad Yatra`s graduation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article