മകന്റെ മരണത്തോടെ തളര്‍ന്നു, മനോജിന് പിന്നാലെ ഭാരതിരാജയും പോയി! തമിഴ് സിനിമയുടെ ഗതി മാറ്റിയ സംവിധായകന്‍!

1 month ago 6
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഭാരതിരാജ മരണപ്പെട്ടു. 84 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്, വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മാസങ്ങളായി അവശത അനുഭവിക്കുകയായിരുന്നു. തമിഴ് സിനിമയുടെ ഗതി തന്നെ മാറ്റിയ സംവിധായകനാണ് ഓര്‍മയാവുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ബാരതിരാജ ക്ഷീണിച്ചിരുന്നു. മകന്റെ അപ്രതീക്ഷിതമായ വിയോഗമാണ് ഭാരതിരാജയെ തളര്‍ത്തിയത്. 2025 മാര്‍ച്ചിലാണ് ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ മരണപ്പെട്ടത്. ആറ് വര്‍ഷത്തിലേറെയായി സംവിധാനത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ഭാരതി രാജ അഭിനയത്തില്‍ സജീവമായിരുന്നു. എന്നാല്‍ മകന്റെ മരണത്തോടെ പൂര്‍ണമായും അവശനായി. മോഹന്‍ലാലിന്റെ തുടക്കം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്.

Also Read: അതിലൂടെ സലിം കുമാറിന് ഒരു നന്ദി പറയണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, അത് നടന്നില്ല; വേദനയോടെ രോഹിണി

ഉള്‍ഗ്രാമങ്ങളിലെ യഥാര്‍ത്ഥ ജീവിതം സിനിമയിലേക്ക് എത്തിച്ചതിലൂടെയാണ് ഭാരതിരാജ എന്ന സംവിധായകന്‍ ശ്രദ്ധ നേടിയത്. ചെറുപ്പം മുതലേ നാടകവും സിനിമയും തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. പതിനാറ് വയതിനിലെ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് 1977 ല്‍ ആണ് ഭാരതിരാജ സിനിമയിലേക്ക് വരുന്നത്. ആദ്യ ചിത്രത്തിന് തന്നെ തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.

കിഴക്കെ പോകും റയില്‍, സിഗപ്പു റോജകള്‍, പുതിയ വാര്‍പുകള്‍, നിറം മാറാത പൂക്കള്‍, നിഴല്‍കള്‍, അലൈകള്‍ ഓയിവതില്ലൈ, ടിക് ടിക് ടിക്, കാതല്‍ ഓവിയം, മണ്‍വാസനൈ, മുതല്‍ മര്യാദൈ, വേദം പുതിയത് എന്നിങ്ങനെ ഭാരതിരാജയുടെ ഓരോ സിനിമയും തമിഴ്‌സിനിമയെ സംബന്ധിച്ച് പുതിയ അനുഭവങ്ങളായിരുന്നു. ആറ് തവണ ദേശീയ പുരസ്‌കാരവും, ആറ് തവണ സംസ്ഥാന പുരസ്‌കാരവും നേടിയ സംവിധായകനെ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.


തന്റെ രണ്ടാമത്തെ സിനിമയായ കിഴക്കെ പോകും റയില്‍ എന്ന സിനിമയിലൂടെ തന്നെ ചെറിയ റോളുകള്‍ ചെയ്ത് അഭിനയത്തിലും ഭാരതി രാജ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ 2020 ന് ശേഷമാണ് സജീവമായി അഭിനയത്തിലേക്ക് വന്നത്. ധനുഷിന്റെ തിരുച്ചിത്തരമ്പലത്തിലെ വേഷമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. അവസാനം തുടരും സിനിമയും ചെയ്തതിന് ശേഷമാണ് മടക്കം
Read Entire Article