Authored by: അശ്വിനി പി|Samayam Malayalam•28 Mar 2026, 12:30 p.m. IST
ഒന്നര വയസ്സുള്ളപ്പോഴാണ് മകള്‍ക്ക് ഡിഡിഎച്ച് എന്ന രോഗാവസ്ഥയുള്ളതായി തിരിച്ചറിഞ്ഞത്. നല്ല രീതിയ്ക്ക് നടക്കാനോ ഓടാനോ കഴിയില്ലായിരുന്നു
വരുൺ ധവാൻ തൻറെ മകളുടെ ആരോഗ്യത്തെ കുറിച്ച് പറയുന്നുബി എ മാന്‍ യാര്‍ എന്ന ഷോയിലെ എപ്പിസോഡിലാണ് മകളുടെ ആരോഗ്യത്തെ കുറിച്ച് വരുണ്‍ ധവാന്‍ സംസാരിച്ചത്. ഈ ഒരു അവസ്ഥയില്‍ കുഞ്ഞിന്റെ കാല്‍ മറ്റേ കാലിനെക്കാള്‍ ചെറുതായിരിക്കും. അവള്‍ക്ക് നേരെ നടക്കാനോ ഓടാനോ സാധിക്കില്ലായിരുന്നു. ഈ ഒരു അവസ്ഥയില്‍ നേരത്തെ തന്നെ വാതരോഗവും സ്ലിപ് ഡിസ്‌കും നേരത്തെ വരാന്‍ സാധ്യതയുണ്ട്.
Also Read: രണ്ടാമത്തെ പ്രസവം, ഡെലിവറി വീഡിയോ പങ്കുവച്ച് ഷംന കാസിം; വേദന മനോഹരമായ സ്‌നേഹമാകുന്ന അത്ഭുതം!ഇത്തരം രോഗങ്ങള്‍ക്ക് ജനനം മുതല്‍ തന്നെ ചികിത്സ നല്‍കുന്ന വികസിത രാജ്യങ്ങളുണ്ട്. പക്ഷേ ഇന്ത്യയില്‍ ഇപ്പോഴും അത്തരം ചികിത്സകള്‍ നല്ല രീതിയ്ക്ക് നല്‍കാനുള്ള സൗകര്യങ്ങളില്ല. ഈ ഒരു അവസ്ഥയെ കൃത്യമായി മനസ്സിലാക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ നമുക്കിവിടെയുണ്ട്. മകള്‍ ലാറയെ സംബന്ധിച്ച് രോഗം നേരത്തെ കണ്ടത്താനും ചികിത്സ വളരെ പെട്ടന്ന് ആരംഭിക്കാനും സാധിച്ചു.
കുഞ്ഞിന് സര്‍ജറിയൊന്നും ചെയ്യേണ്ടി വന്നില്ല. ഒറ്റ പ്രൊസീജിയറില്‍ തന്നെ ഇടിപ്പെല്ല് ശരിയായി. പക്ഷേ അവള്‍ക്കൊരു സ്‌പൈക്ക കാസ്റ്റ് ഇടേണ്ടി വന്നു. ഏകദേശം രണ്ടര മാസത്തോളം അവള്‍ ആ പ്ലാസ്റ്ററിന് ഉള്ളിലായിരുന്നു. ശരിക്കും പ്രയാസമായ ഒരു അവസ്ഥയായിരുന്നു അത്. അനസ്‌തേഷ്യ നല്‍കി മയക്കി, പ്രൊസീജ്യര്‍ പൂര്‍ണമായതിന് ശേഷം അവള്‍ ഉണരുന്നത് ആ പ്ലാസ്റ്ററിന് ഉള്ളിലേക്കായികുന്നു. ഇപ്പോള്‍ പ്ലാസ്റ്റര്‍ മാറ്റി, അവള്‍ക്ക് ഭേദമായി. അതിനെ കുറിച്ച് താനൊരു പുസ്തകം എഴുതുന്നുണ്ട് എന്നാണ് വരുണ്‍ ധവാന്‍ പറഞ്ഞത്.
Also Read: രജിനികാന്തിന്റെ ഭാര്യ ലത മുടി വളര്‍ത്താത്തതിന് കാരണം; പ്രണയ കഥ ചോദിച്ചപ്പോള്‍ താരപത്‌നി നല്‍കിയ മറുപടി
2021 ല്‍ ആയിരുന്നു വരുണ്‍ ധവാന്റെയും നടാഷ ദലാലിന്റെയും വിവാഹം. ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നവര്‍, ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലൂടെ ഒന്നിച്ചത്. 2024 ല്‍ ലാറ അവര്‍ക്കിടയിലേക്ക് വന്നു. ജൂണ്‍ മൂന്നിന് ലാറയ്ക്ക് രണ്ട് വയസ്സ് പൂര്‍ത്തിയാവും.






English (US) ·