മകളുടെ സിനിമയെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല, അവള്‍ തനിച്ചെടുത്ത തീരുമാനം എന്ന് ഖുശ്ബു സുന്ദര്‍

1 week ago 3
മറ്റൊരു താരപുത്രി കൂടെ പാരമ്പര്യം പിന്‍തുടര്‍ന്ന് അഭിനയ ലോകത്തേക്ക് വരികയാണ്. നടനും സംവിധായകനും പ്രൊഡ്യൂസറുമായ സുന്ദര്‍ സി യുടെയും നടി ഖുശ്ബു സുന്ദറിന്റെയും മകള്‍ അവന്തിക സുന്ദര്‍ ആരംഭം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ ചിത്രമെല്ലാം സോഷ്യല്‍ മീഡിയയില്‍ വരുന്നു. മകളുടെ അരങ്ങേറ്റത്തെ കുറിച്ച് തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖുശ്ബു സുന്ദര്‍ സംസാരിക്കുന്നു.

മകളുടെ അരങ്ങേറ്റത്തിന് എന്ത് ഇന്‍പുട്ടാണ് നല്‍കിയത് എന്ന് ചോദിച്ചപ്പോള്‍ സീറോ എന്നാണ് ഖുശ്ബു നല്‍കിയ മറുപടി. ഞങ്ങള്‍ക്ക് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുണ്ട്, മകളെ സിനിമയിലേക്ക് കൊണ്ടുവരണം എന്ന് ഞങ്ങള്‍ ഇന്‍പുട്ട് ഇടുന്നുണ്ട് എങ്കില്‍ എളുപ്പം സാധിക്കുമായിരുന്നു. അങ്ങനെ അല്ല, അവളായി തന്നെ താത്പര്യം തോന്നി, കഷ്ടപ്പെട്ട് മുന്നോട്ട് വരണം. അപ്പോഴാണ് അതിന്റെ വാല്യു തിരിച്ചറിയുന്നത്.

Also Read: 40 കഴിഞ്ഞ ഇവര്‍ക്ക് വീട്ടിലിരുന്നൂടെ, വിജയ്‌യെ കൂടുതല്‍ പ്രശ്‌നത്തിലാക്കണോ; തൃഷയ്ക്ക് മറുപടിയുമായി പാര്‍ത്ഥിപന്‍

വെറുതേ ഒരു ഗ്ലാമര്‍ നായികയായി വണ്ട് പോകേണ്ടതില്ല, കോണ്ടന്റ് ഓറിയന്റ് സിനിമ വേണം എന്നതായിരുന്നു അവളുടെ ആഗ്രഹം. കഥ കേള്‍ക്കുന്നതും തീരുമാനിക്കുന്നതും എല്ലാം മകള്‍ തനിച്ചാണ് എന്നും, എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മാത്രമേ തന്നോട് ചോദിച്ചാറുള്ളൂ എന്നും ഖുശ്ബു സുന്ദര്‍ പറഞ്ഞു.

അങ്ങനെ മലയാളത്തില്‍ നിന്ന് ഒരു അവസരം വന്നു, ഞങ്ങളോട് ചോദിച്ചതിന് ശേഷം അവളത് എടുത്തു. അമ്മ - മകള്‍ ബന്ധമാണ്, സരിത ആന്റിയാണ് അമ്മ വേഷം ചെയ്യുന്നത് ചെയ്യട്ടെ എന്ന് ചോദിച്ചു, തീര്‍ച്ചയായും ചെയ്‌തോളൂ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കഥ കേട്ടിട്ടില്ല, ആരാണ് സംവിധാനം എന്ന് ചോദിച്ചിട്ടില്ല മറ്റൊന്നും അന്വേഷിത്തിച്ചില്ല. പൂജയ്ക്കും പോയിട്ടില്ല, ലൊക്കേഷന്‍ വിസിറ്റും നടത്തിയിട്ടില്ല. കൊച്ചിയിലാണ് ഷൂട്ടിങ്, ഗുരൂവായൂര്‍ അമ്പലം വരെ ഞാന്‍ പോയിട്ടുണ്ട്, അവിടെ അടുത്താണ് ഷൂട്ടിങ്, എന്നിട്ടും പോയിട്ടില്ല. അവളും വ്യക്തമായി പറഞ്ഞു, അതിന്റെ ആവശ്യമില്ല എന്ന്. ഞാന്‍ നന്നായിരിക്കുന്നു, ഷൂട്ടിങ് കഴിഞ്ഞിട്ട് വീട്ടില്‍ വരുമ്പോള്‍ കാണാം എന്ന് പറഞ്ഞു, ഞാനും ഓകെ എന്ന് പറഞ്ഞു.


എന്റെ സിനിമ കാണുകയോ സ്‌റ്റൈല്‍ നോക്കുകയോ ഒന്നും അവന്തിക ചെയ്യുന്നില്ല. അവന്തികയ്ക്ക് അവന്തികയുടേതായ സ്‌റ്റൈലുണ്ട്. എന്തിനാണ് എല്ലാം നോക്കിയിട്ട് ഖുശ്ബുവിനെ പോലെ അഭിനയിക്കുന്നുണ്ടോ, ഡാന്‍സ് കളിക്കുന്നുണ്ടോ, ചിരിക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നത്. അവന്തിക അവന്തികയെ പോലെ തന്നെ ഇരിക്കട്ടെ, എന്തിന് ഖുശ്ബുവിനെ പോലെയാവണം- ഖുശ്ബു സുന്ദര്‍ ചോദിക്കുന്നു.
Read Entire Article