'മകളേക്കാൾ വെറും മൂന്നു വയസല്ലേ കൂടുതലുള്ളൂ'; 'ത​ഗ് ലൈഫി'ലെ കമലിന്റെ പ്രണയരം​ഗങ്ങൾക്ക് വിമർശനം

8 months ago 7

18 May 2025, 09:05 PM IST


കമൽഹാസനും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമർശനം ഉയരാനുള്ള പ്രധാന കാരണം.

Thug Life and Kamal Haasan

ത​ഗ് ലൈഫ് എന്ന ചിത്രത്തിൽ കമൽഹാസനും തൃഷയും, കമൽഹാസൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, AFP

37 വർഷങ്ങൾക്കുശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ശനിയാഴ്ച വൈകിട്ടാണ് പുറത്തുവന്നത്. കയ്യടികൾക്കൊപ്പം രൂക്ഷവിമർശനവും നേരിടുകയാണ് ഈ ട്രെയിലർ. അതിന് കാരണമാകട്ടെ അഭിരാമി, തൃഷ എന്നിവർക്കൊപ്പമുള്ള കമൽഹാസന്റെ ഇഴുകിച്ചേർന്നുള്ള രം​ഗങ്ങളും.

കമൽഹാസനും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമർശനം ഉയരാനുള്ള പ്രധാന കാരണം. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ഈ രം​ഗങ്ങൾക്കെതിരേ രൂക്ഷ വിമർശനങ്ങളുമായി യൂസർമാർ രം​ഗത്തെത്തിയത്. വേണ്ട ദൈവമേ, ദയവുചെയ്ത് വേണ്ട എന്ന തലക്കെട്ടിലാണ് ത​ഗ് ലൈഫ് ട്രെയിലറിലെ രണ്ട് രം​ഗങ്ങൾക്കെതിരേ വിമർശനം ഉയർന്നിരിക്കുന്നത്. ഇതിൽ ഒരെണ്ണം ചുംബനരം​ഗമാണ്.

കമൽഹാസന്റെ മകളായ ശ്രുതി ഹാസനേക്കാൾ മൂന്ന് വയസ് മാത്രമേ രണ്ട് നടിമാർക്കും കൂടുതലുള്ളൂ എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ചുംബനരം​ഗം വളരെ വിചിത്രമായി തോന്നുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്.

അതേസമയം ഈ വിമർശനങ്ങളെ പ്രതിരോധിക്കുന്ന പ്രതികരണങ്ങളും വരുന്നുണ്ട്. കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഈ രം​ഗങ്ങളിൽ തെറ്റില്ല. പ്രായമുള്ള ഗുണ്ടാ നേതാവ് ഒരു യുവതിയുമായി ബന്ധം പുലർത്തുന്നു എന്നതാണ് ആ രം​ഗങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്. ഇത് അഭിനയം മാത്രമാണ്, കുട്ടികളെപ്പോലെ പെരുമാറരുത് എന്നെല്ലാം നീളുന്നു കമന്റുകൾ.

സിലമ്പരശന്‍, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Kamal Haasan's 'Thug Life' Trailer Sparks Controversy: Age Gap successful Romantic Scenes Draws Criticism

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article