Authored by: അശ്വിനി പി|Samayam Malayalam•10 Sept 2025, 11:12 am
ശരീര സൗന്ദര്യം നഷ്ടപ്പെടുന്നതിന് വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നൽകി, നോക്കാൻ ആയമാരെ വയ്ക്കുന്ന സിനിമ ഇന്റസ്ട്രിയിൽ ദീപിക പദുക്കോൺ തീർത്തും വ്യത്യസ്തയാണ്. ഇന്ന് ദീപികയുടെയും രൺവീർ സിംഗിന്റെയും മകൾ ദുവയുടെ ആദ്യ പിറന്നാളാണ്
ദീപിക പദുക്കോണിൻറെ മകളുടെ ഒന്നാം പിറന്നാൾഒരു കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട്, ഇത് എന്റെ സ്നേഹത്തിന്റെ ഭാഷയാണോ എന്നറിയില്ല. മകളുടെ ഒന്നാം പിറന്നാളിന് താൻ തയ്യാറാക്കിയ കേക്ക് ആണ് എന്ന് ദീപിക കുറിച്ചു. രുചിയുള്ള ഭക്ഷണം സ്വന്തം കൈകൊണ്ട് മകൾക്ക് ഉണ്ടാക്കി നൽകുന്നതിലൂടെ അറിയാം, മകളുടെ കാര്യത്തിൽ ദീപിക എത്രത്തോളം ശ്രദ്ധിയ്ക്കുന്നു എന്ന് ആരാധകർ പറയുന്നു.
Also Read: ദീപിക പദുക്കോണിന് ഒരേ നിർബന്ധം, പിന്നെ പാർവ്വതി ഒന്നും നോക്കിയില്ല; ബോളിവുഡ് ക്യൂനിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് പാർവ്വതി കൃഷ്ണവാടകഗർഭധാരണത്തിലൂടെ കുഞ്ഞിനെ നേടി, വളർത്താൻ ആയമാരെ വയ്ക്കുന്ന സെലിബ്രിറ്റി നടമാർ ദീപിക പദുക്കോണിനെ കണ്ടു പഠിക്കണം എന്നാണ് ചിലരുടെ കമന്റുകൾ. മകൾ ദുവയ്ക്കൊപ്പം നിൽക്കാൻ വേണ്ടി, അവളുടെ വളർച്ചയുടെ ഓരോ ഘട്ടവും ആസ്വദിക്കാൻ വേണ്ടി സിനിമകളിൽ നിന്നും ചെറിയ ബ്രേക്ക് എടുത്ത് മാറി നിൽക്കുകയാണ് ദീപിക
2024 സെപ്റ്റംബർ 10 ന് ആണ് ദീപിക പദുക്കോണിനും രൺവീർ സിംഗിനും മകൾ പിറന്നത്, അവർ അവൾക്ക് ദുവ പദുക്കോൺ സിംഗ് എന്ന് പേരിട്ടു. കുഞ്ഞ് ജനിച്ച് ഒരു മാസം പിന്നിട്ടതിന് ശേഷമാണ് പേരിട്ടത്. പേരിടുന്നതിൽ തങ്ങൾക്ക് തിരക്കില്ലായിരുന്നു എന്ന് പിന്നീട് ദീപിക പദുക്കോൺ പറഞ്ഞിട്ടുണ്ട്. ആദ്യം അവളെ കൈയ്യിലെടുക്കുക, അവൾ ജീവിക്കാൻ പോകുന്ന ഈ ലോകത്തെ കാണിക്കുക, അവളുടെ വളർച്ച ആസ്വദിക്കുക എന്നതിലൊക്കെയായിരുന്നുവത്രെ രണ്ടു പേരുടെയും ശ്രദ്ധ.
Also Read: 47 ആയത്രേ 25 കാരിയുടെ അമ്മ! അറിയുമോ ഈ നിത്യഹരിത നായികയുടെ ബ്യൂട്ടി ആൻഡ് ഹെൽത്ത് സീക്രട്ട്സ്; മഞ്ജു വാര്യരുടെ ചിട്ടകൾ
2018 ൽ ആണ് ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹം കഴിഞ്ഞത്. പക്ഷേ കുഞ്ഞുങ്ങൾ എപ്പോൾ വേണമെന്നത് ദീപിക പദുക്കോണിന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം രൺവീർ നൽകിയതായി നടി പറഞ്ഞിട്ടുണ്ട്. തന്റെ ശരീരമാണ്, കുഞ്ഞിനെ ഗർഭം ധരിക്കേണ്ടതും പ്രസവിക്കേണ്ടതും താൻ മാനസികവും ശാരീരകവുമായി ഓകെയാവുമ്പോഴാണ് എന്നാണത്രെ രൺവീർ പറഞ്ഞത്.
ഖത്തര്‍ സുരക്ഷിതമോ? പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ
ഇപ്പോൾ ദുവയുടെ മുഖം എപ്പോൾ ആരാധകരെ കാണിക്കും എന്നാണ് അറിയേണ്ടത്. പിറന്നാൾ ആശംസകൾക്കൊപ്പം, പിറന്നാളിന് ദുവയെ പരിചയപ്പെടുത്തുമോ എന്ന് ചോദിച്ചു വരുന്ന കമന്റുകളും ദീപിക പദുക്കോണിന്റെ പോസ്റ്റിന് താഴെ വരുന്നുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·