14 April 2025, 01:19 PM IST

1. കെ.എസ്. ചിത്ര, 2. ചിത്രയും മകൾ നന്ദനയും | ഫോട്ടോ: അജിത് ശങ്കരൻ, ഫയൽചിത്രം/മാതൃഭൂമി
അകാലത്തില്‍ വിടവാങ്ങിയ മകള്‍ നന്ദനയുടെ ഓര്‍മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ.എസ്. ചിത്ര. 2011 ഏപ്രില്‍ 14-നാണ് നന്ദന അന്തരിച്ചത്. മകളെ അഭിസംബോധനചെയ്തുകൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയിലാണ് ചിത്ര പങ്കുവെച്ചത്.
തനിക്ക് മകളെ സ്പര്‍ശിക്കാനോ കേള്‍ക്കാനോ കാണാനോ കഴിയില്ലെന്നും എന്നാല്‍ വേര്‍പാടിന് ശേഷവും അവളെ അറിയാന്‍ തനിക്ക് കഴിയുന്നുവെന്നും പറഞ്ഞുകൊണ്ടു തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് നന്ദനയെ നഷ്ടപ്പെട്ടതിന്റെ വേദനയെ കുറിച്ച് പറഞ്ഞുകൊണ്ടാണ്.
മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ചിത്ര പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം;
എനിക്കിനി നിന്നെ തൊടാന്‍ കഴിയില്ല, കേള്‍ക്കാനോ കാണാനോ കഴിയില്ല. എങ്കിലും എനിക്കെപ്പോഴും നിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നു. കാരണം നീ എന്റെ ഹൃദയത്തില്‍ ജീവിച്ചിരിപ്പുണ്ട്. എന്റെ സ്‌നേഹമേ, ഒരിക്കല്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളവറ്റതാണ്. ആകാശത്തെ ഏറ്റവും തിളക്കമേറിയ ആ വലിയ താരം നീയാണെന്ന് എനിക്കറിയാം. സൃഷ്ടാവിന്റെ ലോകത്ത് നീ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണാണ് എട്ടു വയസ്സുകാരിയായിരുന്ന നന്ദന മരണപ്പെട്ടത്.
Content Highlights: Singer KS Chithra shares FB station remembering her precocious girl Nandana
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·