ലണ്ടൻ ∙ ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനു വേദിയാകുന്ന ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ ചീഫ് ക്യുറേറ്റർ ലീ ഫോർടിസുമായി ഗൗതം ഗംഭീർ ഉടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, സംഭവത്തിന്റെ യഥാർഥ ചിത്രം പുറത്ത്. പരിശീലനത്തിനിടെ പ്രധാന പിച്ചിൽനിന്ന് രണ്ടര മീറ്റർ മാറിനിൽക്കണമെന്ന് ഗ്രൗണ്ട് സ്റ്റാഫ് നിർദേശിച്ചതാണ് തർക്കത്തിനു കാരണമായതെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് പറഞ്ഞു. ഇന്നലെ പരിശീലനത്തിനിടെയാണ് ഗംഭീർ ഫോർടിസുമായി കൊമ്പുകോർത്തത്.
‘‘ഞങ്ങൾ പിച്ച് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഗ്രൗണ്ട് സ്റ്റാഫിൽ ഒരാൾ വന്ന് പിച്ചിൽ നിന്ന് രണ്ടര മീറ്റർ മാറിനിൽക്കണമെന്നും പിച്ചിനു ചുറ്റും കെട്ടിയ കയർ മറികടക്കരുതെന്നും ആവശ്യപ്പെട്ടത്. ഞങ്ങളാരും സ്പൈക്സ് ഷൂസ് ധരിച്ചല്ല പിച്ചിന് അടുത്തേക്ക് പോയത്. സാധാരണ ചെരിപ്പായിരുന്നു. അതുകൊണ്ടുതന്നെ പിച്ചിന് ഒരു പ്രശ്നവും സംഭവിക്കാൻ സാധ്യതയുമില്ല. ഈ സാഹചര്യത്തിൽ ഗ്രൗണ്ട് സ്റ്റാഫ് എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് ഞങ്ങൾക്കറിയില്ല. മറ്റൊരു ഗ്രൗണ്ടിലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല’– സിതാൻഷു പറഞ്ഞു.
ഇതിനു പിന്നാലെ ഇന്ത്യൻ സംഘം നെറ്റ്സിലേക്കു മടങ്ങി. ഇതിനിടെ, ഗ്രൗണ്ടിലേക്ക് 10 കിലോയുടെ കൂളിങ് ബോക്സുമായി പ്രവേശിച്ച ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിനെ ഫോർടിസ് ശകാരിച്ചത് വീണ്ടും ഗംഭീറിനെ പ്രകോപിപ്പിച്ചു. ഇന്ത്യൻ സ്റ്റാഫിനോട് ഫോർടിസ് ഒച്ചയിട്ടതോടെയാണ് ഗംഭീർ വീണ്ടും തിരിച്ചടിച്ചത്. അനധികൃതമായി പിച്ചിൽ പ്രവേശിച്ചത് താൻ റിപ്പോർട്ട് ചെയ്യുമെന്നു കൂടി ഫോർടിസ് ഭീഷണി മുഴക്കിയതോടെ ഗംഭീറിന്റെ കലി വർധിച്ചു.
‘‘ഞാൻ എന്തു ചെയ്യണമെന്നു താൻ പഠിപ്പിക്കേണ്ട. നിങ്ങൾ വെറുമൊരു ഗ്രൗണ്ട് സ്റ്റാഫാണ്. നിങ്ങൾക്കു ചെയ്യാൻ പറ്റുന്നത് ചെയ്യൂ’ എന്ന് ഗംഭീർ ഫോർടിസിനോടു പറയുന്നതു വിഡിയോയിൽ കേൾക്കാം. ഇതോടെ സംഭവം റിപ്പോർട്ട് ചെയ്യുമെന്ന് ഫോർടിസ് ഭീഷണി മുഴക്കിയതായി സിതാൻഷു വെളിപ്പെടുത്തി.
‘‘ഇതോടെ ഗംഭീർ കൂടുതൽ കുപിതനായി. ഞങ്ങളുടെ സപ്പോർട്ട് സ്റ്റാഫിനോട് ഈ വിധത്തിൽ സംസാരിക്കരുതെന്ന് ക്യുറേറ്ററോട് ആവശ്യപ്പെട്ടു. ടീമിന്റെ ഭാഗമായിരിക്കുന്ന ആളുകളോട് ആരെങ്കിലും മോശമായി സംസാരിച്ചാൽ മുഖ്യ പരിശീലകൻ ഇടപെടുന്നത് സ്വാഭാവികമല്ലേ? ടീമംഗങ്ങളായാലും സപ്പോർട്ട് സ്റ്റാഫ് ആയാലും മുഖ്യ പരിശീലകനു കീഴിൽ വരുന്നവരാണ്.’ – സിതാൻഷു ചൂണ്ടിക്കാട്ടി.
#WATCH | London, UK | #INDvsEND | India's batting manager Sitanshu Kotak says, "When we were looking astatine the pitch. They had sent a antheral to nonstop a connection for america to enactment 2.5 m distant from the pitch. This was a small surprising. We were wearing joggers. It was rather awkward. We know… pic.twitter.com/7qLHATWb0G
— ANI (@ANI) July 29, 2025‘‘ഈ രംഗത്ത് മികവു തെളിയിച്ച, ബുദ്ധിയുള്ള ആളുകളോടാണ് ഇടപെടുന്നതെന്ന ഓർമ ക്യുറേറ്റേഴ്സിനും വേണം. ഞങ്ങളും പ്രഫഷനൽസാണ്. പിച്ചിനു കേടുവരുത്താതെ സൂക്ഷിക്കണമെന്ന് മറ്റാരേക്കാളും നന്നായി ഞങ്ങൾക്കറിയാം. അതുകൊണ്ട് ആരും സ്പൈക്സ് ധരിച്ചല്ല പോയത്. പിച്ചിന് ഒന്നും സംഭവിച്ചിട്ടുമില്ല. പിച്ചിന്റെ കാര്യത്തിൽ സൂക്ഷ്മത നല്ലതാണ്, പക്ഷേ പെരുമാറ്റം അരോചകമാകരുത്’ – സിതാൻഷു പറഞ്ഞു.
‘‘ഇത് ആരെങ്കിലും തൊട്ടാൽ തകർന്നുപോകുന്ന പുരാവസ്തു ഒന്നുമല്ലല്ലോ. ക്രിക്കറ്റ് പിച്ചല്ല. രണ്ടു ദിവസം കഴിഞ്ഞാൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മത്സരം നടക്കുന്നത് ഇവിടെയാണ്. അവിടെ കളിക്കാർ ഡൈവ് ചെയ്യും, നിരങ്ങും, തലങ്ങും വിലങ്ങും ഓടും... ഇതെല്ലാം ചെയ്യും. അവിടെ തൊടരുതെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്’ – സിതാൻഷു ചോദിച്ചു.
India's batting manager said - "Curator Lee forties yelled astatine Support unit for keeping the cooling container connected the square. Asked Gautam Gambhir to basal down the enactment and cheque the pitch".
- Meanwhile Pitch Curator & Brendon McCullum are having chat successful the mediate of the pitch. pic.twitter.com/uorKRdiIUt
അതേസമയം, ഇന്ത്യൻ ടീം ഗ്രൗണ്ടിലെത്തുന്നതിനു തൊട്ടുമുൻപ് എത്തിയ ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലം, ഇസിബി മാനേജിങ് ഡയറക്ടർ റോബ് കി എന്നിവരെ പിച്ചിന് അടുത്തേക്കു പോകുന്നതിൽനിന്ന് ഫോർടിസ് വിലക്കിയില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും ആരോപണമുണ്ട്. ഇരുവരും തൊട്ടടുത്തുനിന്ന് പിച്ച് പരിശോധിക്കുമ്പോൾ ഫോർട്ടിസും തൊട്ടടുത്ത് നിൽക്കുന്നത് കാണാം.
‘‘ഏറ്റവും അരോചകമായി തോന്നിയത് അതല്ല. അതിനു തൊട്ടുതലേന്ന് ഇംഗ്ലണ്ട് ടീമിന്റെ ആളുകൾ പിച്ച് പരിശോധിക്കാനായി ഇവിടെ എത്തിയിരുന്നു. സാധാരണ വസ്ത്രം ധരിച്ചെത്തിയ അവരെ ആരും തടഞ്ഞില്ല. എവിടെ നിൽക്കണമെന്നോ എവിടെ നിൽക്കരുതെന്നോ പറഞ്ഞില്ല’ – സിതാൻഷു പറഞ്ഞു.
Oval Pitch Curator Hits Back astatine Unprofessional behaviour of Gautham Gambhir:
"It is not my occupation to beryllium blessed with him (Gautam Gambhir) oregon not. I person ne'er met him earlier today. You saw what helium was like. We person thing to hide"#INDvsENG I #ENGvsIND pic.twitter.com/NondBItG3f
ഗംഭീർ – ഫോർടിസ് വാക്പോരിൽ ഇടപെട്ട സിതാൻഷു കോട്ടകാണ് പ്രശ്ന പരിഹാരത്തിന് മുൻകൈ എടുത്തത്. ഗ്രൗണ്ട് സ്റ്റാഫുമായി സംസാരിച്ച് അദ്ദേഹം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ ഉണ്ട്. സംഭവത്തിൽ ടീം ഇന്ത്യ പരാതി നൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്നു സിതാൻഷു പറഞ്ഞു.
English Summary:








English (US) ·