മക്കളാണ് ഇപ്പോള്‍ എന്റെ സന്തോഷം! കല്യാണം കഴിക്കാതെ കുട്ടികളോ എന്ന ചോദ്യം വേണ്ട എന്ന് അഞ്ജലി, പെറ്റ്‌സ് അല്ല മക്കളാണ്

1 month ago 5
ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തവും കൃത്യവുമായ മറുപടി നല്‍കുന്ന നടിയാണ് അഞ്ജലി . മഗുടം എന് പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിലും സിനിമയുമായി ബന്ധപ്പെട്ടതല്ലാതെ തനിക്ക് നേരെ വന്ന ചോദ്യങ്ങള്‍ക്കും അഞ്ജലി വ്യക്തമായ മറുപടി നല്‍കി. പ്രണയത്തെ കുറിച്ചും, ടോക്‌സിക് റിലേഷന്‍ഷിപ്പിനെയും കുറിച്ചൊക്കെയായിരുന്നു ചോദ്യങ്ങള്‍.

ടോക്‌സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍- ഒരു ബന്ധം ടോക്‌സിക് ആണ് എന്ന് തിരിച്ചറിഞ്ഞാല്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. അത് ടോക്‌സിക് ആണ് എന്ന് തിരിച്ചറിഞ്ഞാല്‍ ആ ബന്ധത്തിന് ഉള്ളിലേക്ക് പോയാലല്ലേ പ്രശ്‌നം, പിന്നെ തിരിച്ചു വരുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ലല്ലോ. അതും താണ്ടി മുന്നോട്ടു പോകുകയാണ് എങ്കില്‍ പോകൂ എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

Samayam Malayalamഎന്നും തല്ലും, ശരീരത്ത് പാടുകള്‍ വന്നു, പുറത്തയാള്‍ മാന്യന്‍! രണ്ടാനച്ഛനായി വന്ന മോഹന്‍ ശര്‍മയില്‍ നിന്ന് നേരിട്ട ക്രൂരതകളെ കുറിച്ച് ഐശ്വര്യ
പാരന്റിങിനെ കുറിച്ച് ചോദിച്ചപ്പോള്‍, അത് വളരെ പ്രധാനമാണ് എന്ന് അഞ്ജലി പറഞ്ഞു. വളര്‍ന്നു വരുന്ന ഘട്ടത്തില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ പടിക്കും. അല്ലാത്ത പക്ഷം വലുതായി അത്തരം കാര്യങ്ങള്‍ പഠിച്ച്, അത് ഉള്‍ക്കൊണ്ട്, പെരുമാറാനും നല്ലതും ചീത്തയും തിരിച്ചറിയാനും ഒരുപാട് സമയമെടുക്കും. ചെറുപ്പം മുതലേ അത് പഠിച്ചാല്‍, ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറും.

ഫിനാന്‍ഷ്യല്‍ ഇന്റിപെന്റന്‍സ്- എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം ഫിനാന്‍ഷ്യല്‍ ഇന്റിപെന്റന്‍സാണ്. സാമ്പത്തികമായി നമുക്ക് ഒന്നും കഴിയുന്നില്ല എങ്കില്‍ എപ്പോഴും മറ്റൊരാളെ ആശ്രയിക്കേണ്ടി വരും, എന്തിനും അവരെ പ്രതീക്ഷിക്കേണ്ടി വരും. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് പറയുകയാണെങ്കില്‍, എന്റെ ടീനേജ് കാലത്തിലേ ആദ്യത്തെ സിനിമ ചെയ്തു, ഫിനാന്‍ഷ്യല്‍ ഇന്റിപെന്റന്‍ഡ് ആയ ആളാണ് ഞാന്‍. അത് അന്നേ അനുഭവിക്കാന്‍ സാധിച്ചു. ഇന്ന് അവിടെ നിന്ന് എനിക്ക് എന്റെ കൈയ്യില്‍ കാശുണ്ടെങ്കില്‍ വാങ്ങാം, ഇല്ലെങ്കില്‍ വിട്ടുകളയാം. ഫിനാന്‍ഷ്യല്‍ ഇന്റിപെന്റന്‍സ് എന്നത് ഒരുളുടെ സ്വാതന്ത്ര്യവും അഭിമാനവുമൊക്കെയാണ്


പ്രണയത്തെ കുറിച്ച്- നമുക്കൊരു പ്രണയ പരാജയം സംഭവിച്ചു എന്ന് കരുതി ഒരിക്കലും നമുക്ക് പ്രണയത്തെ കുറ്റം പറയാന്‍ സാധിക്കില്ല. നമ്മള്‍ തിരഞ്ഞെടുത്ത വ്യക്തി തെറ്റായിപ്പോയി എന്നതല്ലാതെ, പ്രണയം എന്ന പ്രോസസ് തെറ്റാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.


ഏതെങ്കിലും ഒരു റിലേഷന്‍ഷിപ്പിനെ കുറിച്ച് - ഇരുപത് വര്‍ഷത്തോളമായി ഇപ്പോള്‍ ഇന്റസ്ട്രിയിലുണ്ട്, ഒരുപാട് ബന്ധങ്ങളും സൗഹൃദങ്ങളുമുണ്ടായി. നമ്മള്‍ പലരെയും കാണും, സുഹൃത്തുക്കളാവും, ആത്മാര്‍ത്ഥതയോടെ പെരുമാറും. പക്ഷേ അത് തന്നെ നമുക്ക് തിരിച്ചു കിട്ടണം എന്നില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് എന്റെ മക്കളാണ് സന്തോഷം. മക്കള്‍ എന്ന് പറഞ്ഞാല്‍ പെട്ടന്ന് കല്യാണം കഴിക്കാത്ത എനിക്കെങ്ങനെ മക്കള്‍ എന്ന് ചിന്തിക്കുന്നുണ്ടാവാം, പക്ഷേ എനിക്കവര്‍ മക്കളാണ്. പെറ്റ്‌സ് എന്ന് പറയുന്നതിനെക്കാള്‍ എന്റെ മക്കള്‍ എന്ന് വിളിക്കുന്നതാണ് എന്റെ സന്തോഷം. പോളോയും നിക്കോയും ജീവിതത്തിലേക്ക് വന്നതിന് ശേഷം റിലേഷന്‍ഷിപ്പിനെ ഞാന്‍ നോക്കി കാണുന്ന വിധമേ മാറി.

എപ്പോഴും റിലേഷന്‍ഷിപ്പിനെ കുറിച്ച് ഞാന്‍ ചിന്തിച്ചത് തന്നാല്‍ തിരിച്ചു തരും എന്നതാണ്. സ്‌നേഹം കൊടുത്താല്‍ സ്‌നേഹം തരും, മോശമായി ട്രീറ്റ് ചെയ്താല്‍ ഞാനും മോശമായി ട്രീറ്റ് ചെയ്യും എന്നാണ് കരുതിയത്. എന്നാല്‍ പോളോയ്ക്കും നിക്കോയ്ക്കുമൊപ്പം അത് അങ്ങനെയല്ല. എത്ര മോശം അവസ്ഥയിലാണെങ്കിലും ശരി, എനിക്ക് വീട്ടിലേക്ക് എത്തണം, അവര്‍ക്കൊപ്പം സമയം ചെലവഴിക്കണം. എന്റെ മക്കളോടൊപ്പമുള്ള കുറച്ച് നിമിഷങ്ങള്‍ എന്റെ എല്ലാ മൂഡ്‌സ്വിങ്‌സും മാറ്റും - അഞ്ജലി പറഞ്ഞു
Read Entire Article