മക്കളെ, ഭുവി വന്നു! വിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തി ബിസിസിഐ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: October 16, 2026 03:07 PM IST

1 minute Read

ഭുവനേശ്വർ കുമാർ (Photo by Dibyangshu SARKAR / AFP)
ഭുവനേശ്വർ കുമാർ (Photo by Dibyangshu SARKAR / AFP)

ബെംഗളൂരു ∙ വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ പേസർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിയതായി ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. പേസർ അർഷ്ദീപ് സിങ്ങിന്റെ തോളിനു പരുക്കേറ്റതിനെ തുടർന്നാണ് മുൻകരുതലായി ഭുവനേശ്വറിനെ ടീമിലുൾപ്പെടുത്തിയത്. അർഷ്ദീപ് അവസാന മത്സരത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ മത്സരത്തിന് തൊട്ടുമുൻപ് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ബിസിസിഐ അറിയിച്ചു.

What you should work next

‘‘വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ‌ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തി. പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ 17ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ബുധനാഴ്ച ഹൈദരാബാദിൽ നടന്ന പരമ്പരയിലെ നാലാം മത്സരത്തിനിടെ അർഷ്ദീപ് സിങ്ങിന്റെ തോളിൽ പരുക്കേറ്റതിനെ തുടർന്നാണ് ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയത്. അവസാന ട്വന്റി20യിൽ അർഷ്ദീപ് കളിക്കുന്ന കാര്യത്തിൽ മത്സരത്തിന് തൊട്ടുമുൻപ് മാത്രമായിരിക്കും തീരുമാനമെടുക്കുക.’’– ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.

നേരത്തെ, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിയിരുന്നു. 4 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദേശീയ ടീമിലേക്ക് ഭുവനേശ്വർ കുമാർ തിരിച്ചെത്തിയത്. 2022ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഭുവനേശ്വറിന്റെ അവസാന രാജ്യാന്തര മത്സരം. ഐപിഎലിലുൾപ്പെടെ മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് വെറ്ററൻ താരത്തിന് വീണ്ടും അവസരം ലഭിച്ചത്. വെസ്റ്റിൻഡീസിനെതിരായ അവസാന മത്സരത്തിനുള്ള ടീമിൽ ഉൾപ്പെട്ടതോടെ ഭുവനേശ്വറിന്റെ ‘കം ബാക്’ അൽപം നേരത്തെയായേക്കും.

🚨 News 🚨 Arshdeep Singh sustains stroke to bowling shoulder; Bhuvneshwar Kumar added to #TeamIndia’s squad for the Bengaluru T20I. More Details ▶️ https://t.co/i18NeqDLrU #INDvWI | @mflone_

— BCCI (@BCCI) October 16, 2026

വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20ക്കുള്ള ഇന്ത്യൻ ടീം

ടീം:

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, പ്രിൻസ് യാദവ്, മയാങ്ക് യാദവ്, രവി ബിഷ്‌ണോയ് അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ.

English Summary:

Bhuvneshwar Kumar has been added to the Indian squad for the 5th T20 lucifer against West Indies arsenic a precaution pursuing an wounded to Arshdeep Singh. The BCCI stated that a last determination connected Arshdeep's information successful the bid finale astatine the Chinnaswamy Stadium volition beryllium made conscionable earlier the match.

Read Entire Article