മക്കളെ വിറ്റ് എനിക്ക് ഫെയിംമസ് ആവേണ്ട; സോഷ്യല്‍ മീഡിയയില്‍ മക്കളുടെ ഫോട്ടോ ഇടാത്തതിനെ കുറിച്ച് അജു വര്‍ഗീസ്

5 days ago 2
സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും അജു വര്‍ഗീസ് തന്റെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് വളരെ വിരളമാണ്. എപ്പോഴെങ്കിലും മാത്രമാണ് മക്കള്‍ക്കൊപ്പമുള്ള വീഡിയോകള്‍ പങ്കുവയ്ക്കുന്നത്. ഫോട്ടോകള്‍ തീരെയും പങ്കുവയ്ക്കാറില്ല. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് അജു വര്‍ഗീസിന്റെ മറുപടി, മക്കളെ വിറ്റ് എനിക്ക് ഫെയിംമസ് ആവേണ്ട എന്നാണ്.

മക്കളോടൊപ്പം കളിക്കുന്നതും, പാട്ടു പാടുന്നതുമൊക്കെയായ രസകരമായ വീഡിയോകള്‍ ഇടയ്ക്ക് അജു വര്‍ഗീസ് പോസ്റ്റ് ചെയ്യാറുണ്ട്. വളരെ പെട്ടന്ന് അത് വൈറലാവുകയും ചെയ്യു. എന്നാല്‍ വീഡിയോകളിലൊന്നും അവരുടെ മുഖം അധികം വ്യക്തമായി കാണുകയോ തിരിച്ചറിയാന്‍ സാധിക്കുകയോ ചെയ്യാറില്ല. എന്തുകൊണ്ടാണ് മക്കളെ സോഷ്യല്‍ മീഡിയയിലൂടെ അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്തത്, അവരുടെ സ്വകാര്യത മാനിച്ചാണോ എന്നായിരുന്നു ഫറ ഷിബ്ലയുടെ ചോദ്യം.

Samayam Malayalamകാലിന്റെ അടിയിലെ മണ്ണിന്റെ വില പോലും ഇതിനൊന്നും ഞാന്‍ നല്‍കുന്നില്ല, ഞാന്‍ പുതിയ പൂ വാങ്ങി ഗായിസ് എന്ന് ദയ സുജിത്ത്
ഹേയ് അതുകൊണ്ടൊന്നുമല്ല, എന്നിലൂടെ അവരങ്ങനെ ഫെയിംമസ് ആവേണ്ട. അവര്‍ അധ്വാനിച്ച് നേടിയെടുക്കട്ടെ എന്നായിരുന്നു അജു വര്‍ഗീസിന്റെ ആദ്യത്തെ പ്രതികരണം. പിന്നീട് ഒന്നുകൂടെ വ്യക്തമാക്കി. ഞാന്‍ കാരണം അവരോ, അവര് കാരണം ഞാനോ അങ്ങനെ ഫെയിംമസ് ആവേണ്ടതില്ല. മക്കളെ വിറ്റ് കാശുണ്ടാക്കി എന്ന തോന്നല്‍ പിന്നീട് അവര്‍ക്കും ഉണ്ടാവരുതല്ലോ.

സോഷ്യല്‍ മീഡിയ എന്നെ സംബന്ധിച്ച് ഒരു വില്‍പന കേന്ദ്രം മാത്രമാണ്. അവിടെ ഞാന്‍ എന്റെ സിനിമകളുടെ പോസ്റ്ററുകളും എന്റെ ഫോട്ടോകളും കാണിച്ച് മാര്‍ക്കറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതിലേക്ക് മക്കളെ കൊണ്ടു വരേണ്ടതില്ല എന്ന് അജു വര്‍ഗീസ് പറയുന്നു.


മക്കളോട് കളിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ഒരു പരിതി വിട്ട് ഒന്നും അവര്‍ക്കൊപ്പം താന്‍ പങ്കുവയ്ക്കാറില്ല എന്നും അജു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഫണ്‍ ആയിട്ടുള്ള കാര്യങ്ങളൊക്കെ പറയും. അല്ലാത്തത് അല്പം ഗൗരവം തന്നെയാണ്. താന്‍ ഇമോഷണലായി ഡൗണായത് ഒരിക്കല്‍ മാത്രമേ മക്കള്‍ കണ്ടിട്ടുള്ളൂ, അത് ലളിത ചേച്ചി (കെപിഎസി ലളിത) മരിച്ചപ്പോഴായിരുന്നു എന്നും അജു വര്‍ഗീസ് പറഞ്ഞിട്ടുണ്ട്.

2014 ല്‍ ആയിരുന്നു അജു വര്‍ഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം. ആ വര്‍ഷം തന്നെ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ പിറന്നു, ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍കുട്ടിയുമായിരുന്നു. 2018 ല്‍ ആണ് രണ്ടാമത്തെ ട്വിന്‍സ് പിറന്നത്, അത് രണ്ടും ആണ്‍ കുട്ടികളാണ്. നാല് മക്കള്‍ക്കൊപ്പം അജു വര്‍ഗീസും അഗസ്റ്റീനയും ഹാപ്പിയാണ്.

Read Entire Article