മക്കളൊന്നും ആയില്ല, പ്രവീണ പോയതോടെ ഞാന്‍ ആകെ തളര്‍ന്നു; ആദ്യഭാര്യയുടെ മരണത്തെ കുറിച്ച് ഭാഗ്യരാജ് പറഞ്ഞത്

3 weeks ago 3
തമിഴിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഭാഗ്യരാജും മരണപ്പെട്ടു. ഗുരു ഭാരതിരാജ മരണപ്പെട്ട് ഒരു മാസം തികയും മുന്‍പാണ് ഭാഗ്യരാജിന്റെയും വേര്‍പാട് എന്നതാണ് ഏറെ ഖേദകരം. 73 വയസ്സായിരുന്നു. രാവിലെ നടക്കാന്‍ പോയതാണ് ഭാഗ്യരാജ് , നെഞ്ചുവേദനയെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.

മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സിനിമിലെ നായിക പൂര്‍ണിമയാണ് ഭാര്യരാജിന്റെ പ്രിയപത്‌നി. മകന്‍ സാന്തനു ഭാഗ്യരാജ് ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് മോഹന്‍ലാലിന്റെ എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്. പൂര്‍ണിമ - ഭാഗ്യരാജ് എന്നാല്‍ തമിഴകത്തെ മാതൃകാ ദമ്പതികളാണ്. 1984 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 42 വര്‍ഷം പ്രണയിച്ചു ജീവിച്ച ദമ്പതികള്‍.

Also Read: ചിരിച്ചുകൊണ്ട് കല്യാണത്തിന് വന്ന ആളാണ്, രാവിലെ നടക്കാന്‍ പോയതാണ്, നെഞ്ചുവേദന വന്നു മരണപ്പെട്ടു; ഭാഗ്യരാജിനെ കുറിച്ച് സുഹാസിനി

എന്നാല്‍ പൂര്‍ണിമയ്ക്ക് മുന്‍പേ ഭാഗ്യരാജിന്റെ ജീവിതത്തില്‍ ഒരാളുണ്ടായിരുന്നു, നടി പ്രവീണ. മലയാളത്തിലും നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള, എഴുപതുകളുടെ അവസാനത്തില്‍, എണ്‍പതുകളുടെ തുടക്കത്തിലും നിറഞ്ഞു നിന്ന നായികയായിരുന്നു പ്രവീണ. 1983 ല്‍ ആണ് മഞ്ഞക്കമലയെ തുടര്‍ന്ന് പ്രവീണ മരണപ്പെട്ടത്. അത് ഭാഗ്യരാജിനെ സംബന്ധിച്ച് വലിയൊരു തളര്‍ച്ചയായിരുന്നു

ഒരു സംവിധായകന്‍ ആകാനുള്ള നെട്ടോട്ടത്തിനിടയിലാണ് പ്രവീണയെ കണ്ടുമുട്ടുന്നത്. അന്ന് പ്രവീണയും നായികയാവാനുള്ള പരിശ്രമത്തിലായിരുന്നു. പ്രണയത്തെക്കാള്‍ കരിയറിന് പ്രാധാന്യം നല്‍കുന്നത് കൊണ്ട് അന്നവര്‍ പിരിഞ്ഞു. പക്ഷേ കാലം അവരെ വീണ്ടും അടുപ്പിച്ചു. 1981 ല്‍ ആയിരുന്നു വിവാഹം, വിവാഹത്തിന് ശേഷവും രണ്ടുപേരും കരിയറില്‍ തിരക്കായിരുന്നു. മക്കളൊന്നും ആയില്ല, അതിന് മുന്‍പേ അസുഖം വന്ന് അവളങ്ങ് പോയി എന്നാണ് ഭാഗ്യരാജ് ഒരിക്കല്‍ പറഞ്ഞത്.


പ്രവീണയുടെ മരണത്തിന് ശേഷം ജീവിതം തന്നെ കൈവിട്ടത് പോലെയായിരുന്നു, കഷ്ടപ്പെട്ട് നേടിയ കരിയറും പോകും എന്ന അവസ്ഥയായി. അത് മനസ്സിലാക്കിയ എന്‍ ടി ആറും എം ജി ആറുമൊക്കെയാണ് ഉടനെ അടുത്ത വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചത്. ആ സമയത്തായിരുന്നു പൂര്‍ണിമയെ കണ്ടുമുട്ടുന്നത്. രണ്ടാം വിവാഹമാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പൂര്‍ണിമ ഭാഗ്യരാജിനെ ഇഷ്ടപ്പെട്ടതും വിവാഹം ചെയ്തതും
Read Entire Article