ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും മഞ്ജു വാര്യരും ഒരേ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ തിയേറ്റര്‍ ഉദ്ഘാടനത്തിനാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മഞ്ജു വാര്യര്‍ക്കും ദിലീപിനും പുറമെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, നരേന്‍, അദിതി രവി, സുരാജ് വെഞ്ഞാറമൂട്, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ് തുടങ്ങിയൊരു നീണ്ട താര നിര തന്നെയുണ്ടായിരുന്നു.
കാണാന്‍ ചുള്ളന്‍ ചെക്കന്‍, തമിഴ്‌നാട്ടുകാരന്‍; അനുമോളുടെ ഭര്‍ത്താവ് ഭുവനേശ് രാജേന്ദിര്‍ വെറുമൊരു സാധാരണക്കാരനല്ല!
ഏറ്റവും പുറകിലത്തെ സീറ്റിലാണ് മഞ്ജു വാര്യരും ദിലീപും ഇരുന്നത്. മഞ്ജുവിന്റെ അടുത്ത് ജയസൂര്യയും പൃഥ്വിരാജുമൊക്കെയാണ് ഉണ്ടായിരുന്നത്. മഞ്ജു വാര്യര്‍ ഇരുന്ന അതേ നിരയില്‍ ഒന്‍പത് സീറ്റ് മാറി ദിലീപും ഇരിക്കുന്നുണ്ടായിരുന്നു. മഞ്ജു സജീവമായി പങ്കെടുത്ത പരിപാടിയില്‍, ദിലീപ് അല്പം മാറി നില്‍ക്കുന്നതായി കാണാം. പരസ്പരം കണ്ടിട്ടും മിണ്ടാത്ത വിധം അകലം ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. അതേ സമയം പൃഥ്വിരാജും സുരാജ് വെഞ്ഞാറുമൂടുമൊക്കെ രണ്ടു പേരോടുമായി സൗഹൃദം പങ്കുവയ്ക്കുന്നതും കാണാം.
ഇതാദ്യമായിട്ടല്ല മഞ്ജു വാര്യരും ദിലീപും ഒരേ പരിപാടിയില്‍ പങ്കെടുക്കുന്നത്. നടിയെ ആക്രമിച്ച സംഭവച്ചിന് ശേഷം അമ്മയുടെ അംഗങ്ങള്‍ എല്ലാം ചേര്‍ന്ന് നടത്തിയ ഒത്തു ചേരലിലടക്കം മറ്റു ചില പരിപാടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. അപ്പോഴും പരസ്പരം മുഖം കൊടുക്കുക്കയോ നേര്‍ക്കുനേര്‍ നോക്കുകയോ ചെയ്തിരുന്നില്ല.
1998 ല്‍ ആണ് മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹം കഴിഞ്ഞത്. അതൊരു പ്രണയ ഒളിച്ചോട്ട വിവാഹമായിരുന്നു. ആ ബന്ധത്തിലാണ് മീനാക്ഷി ദിലീപ് പിറന്നത്. എന്നാല്‍ 2015 ഓടെ ഇരുവരും വേര്‍പിരിഞ്ഞു. ദിലീപുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് മഞ്ജു അഭിനയത്തില്‍ സജീവമായത്.




English (US) ·