കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻമമ്മൂട്ടി, ഐശ്വര്യ റായി , അജിത്ത്, തബു, അബ്ബാസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം അതിലെ ക്ലൈമാക്‌സ് രംഗം കൊണ്ടും, പാട്ടുകള്‍ കൊണ്ടുമെല്ലാം ഇന്നും പ്രേക്ഷക പ്രിയമാണ്. അന്ന് ഐശ്വര്യ റായിയുടെ സൗന്ദര്യത്തിനൊപ്പം മാച്ച് ചെയ്യുമോ എന്ന് ചോദിച്ച മമ്മൂട്ടിയുടെ ഇന്നത്തെ ലുക്കിനെ കുറിച്ചൊക്കെ വളരെ രസകരമായിട്ടാണ് പല അഭിമുഖങ്ങളിലും രാജീവ് മേനോന്‍ സംസാരിച്ചത്.
Also Read: എല്ലായിപ്പോഴും കിട്ടുന്ന അവസരമല്ല ഇത്; മോഹന്‍ലാലിനൊപ്പം വേദി പങ്കിടുന്നത് ഒരു ഇമോഷനാണ് എന്ന് ജോത്സ്നഎന്നാല് നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ രാജീവ് മേനോന്‍ മറ്റൊരു ബി ടി എസ് സ്‌റ്റോറി കൂടെ വെളിപ്പെടുത്തിയിരുന്നു. സത്യത്തില്‍ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയുടെ റോളിന് പകരം രാജീവ് മേനോന്‍ ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ ആയിരുന്നുവത്രെ. രണ്ട് തവണ മഞ്ജു വാര്യര്‍ കഥ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മറുപടി തന്നിരുന്നില്ല. അന്നത്തെ അവരുടെ ഡേറ്റ് ഒത്തു പോവുക എന്നത് ഏറെ പ്രയാസമായിരുന്നു.
മഞ്ജു വാര്യര്‍ക്ക് ശേഷം നടി സൗന്ദര്യ ആയിരുന്നുവത്രെ രാജീവ് മേനോന്റെ മനസ്സില്‍. അതിന് ശേഷമാണ് ഐശ്വര്യ റായിയിലേക്ക് എത്തിയത്. അത്രയും വലിയ വലിയ സ്റ്റാര്‍സിനെ വച്ച് സിനിമ ചെയ്യുമ്പോള്‍ ഏറ്റവും പ്രയാസം എല്ലാവരുടെയും ഡേറ്റ് കിട്ടുക എന്നതായിരുന്നുവത്രെ. ആ സമയത്ത് അജിത്ത് ഒരു ഇന്‍ഞ്ച്വറി സംഭവിച്ച് ആശുപത്രിയിലായിരുന്നു, ആശുപത്രിയില്‍ പോയാണ് സിനിമയുടെ കഥ പറഞ്ഞത്.
ഐശ്വര്യ റായിയുടെ അടുത്ത് കഥ പറയാന്‍ ചെന്നപ്പോള്‍, കഥകേട്ട് ശരിക്കും അവര്‍ കരയുകയായിരുന്നു. ആരാണ് നായകന്‍ എന്നോ ആരൊക്കെയുണ്ട് എന്നോ മറ്റൊന്നും ഐശ്വര്യ ചോദിച്ചതുമില്ല. ഞാന്‍ ചെയ്യാം എന്ന് സമ്മതിക്കുകയായിരുന്നു- രാജീവ് മേനോന്‍ പറഞ്ഞു






English (US) ·