മഞ്ജുവും മീനാക്ഷിയും കണ്ടത് 7 വർഷങ്ങൾ മുൻപ്; കാമറയ്ക്ക് പിന്നിൽ ആ കൂടിക്കാഴ്ച നടക്കുന്നുണ്ടെന്ന് ഈ വാക്കുകളിൽ വ്യക്തം

6 months ago 6

Authored by: ഋതു നായർ|Samayam Malayalam13 Jul 2025, 8:20 am

ആ കല്യാണങ്ങൾക്ക് പോലും മഞ്ജു മാറിനിന്നത് മകൾക്ക് വേണ്ടി. മകളെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാനോ വേദനിപ്പിക്കാനോ മഞ്ജു തയ്യാറല്ല.

മഞ്ജു വാര്യർ മീനാക്ഷി ദിലീപ്മഞ്ജു വാര്യർ മീനാക്ഷി ദിലീപ് (ഫോട്ടോസ്- Samayam Malayalam)
ആരാധകർ കാത്തിരിക്കുന്ന ഒരു കൂടിച്ചേരൽ ആണ് മഞ്ജുവാര്യരുടെയും മകൾ മീനാക്ഷി ദിലീപിന്റെയും. ദിലീപും ആയി വിവാഹമോചനം കഴിഞ്ഞപ്പോൾ മകൾ അച്ഛനൊപ്പമാണ് നിന്നത്, മഞ്ജുവിന്റെ പൂർണ്ണ സമ്മതത്തോടെയാണ് അങ്ങനെ ഒരു തീരുമാനം എടുത്തതും.

തന്റെ മകളെ മറ്റാരേക്കാളും തനിക്ക് അറിയാം. അവൾ അവളുടെ അച്ഛന്റെ കൂടെ എത്രത്തോളം ഹാപ്പി ആയിരിക്കും എന്ന് തനിക്ക് അറിയാമെന്നും അതുകൊണ്ടുതന്നെ അവകാശ വാദങ്ങൾ നിരത്തി ഇറങ്ങാൻ മഞ്ജു തയ്യാറായിരുന്നില്ല. മകളെ അച്ഛനൊപ്പം കാണാൻ ആണ് മഞ്ജു ആഗ്രഹിച്ചതും ആഗ്രഹിക്കുന്നതും. തന്റെ ബാക്ക് ബോൺ എന്നാണ് മകളെ ദിലീപ് വിശേഷിപ്പിക്കുന്നത്. ദിലീപും മഞ്ജുവും വേര്പിരിഞ്ഞിട്ട്
വർഷങ്ങൾ പിന്നിട്ടുവെങ്കിലും മകളും അമ്മയും ഒരുമിച്ച് ഒരു ഫോട്ടോയിൽ പോലും എത്തിയിട്ടില്ല.

ക്യാമറയ്ക്ക് പിന്നിൽ കൂടിക്കാഴ്ചകൾ നടക്കുന്നുണ്ട് എന്നൊരു സംസാരം ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും ഇത് വരെയും ഇരുവരും തമ്മിലൊരു പോസ്റ്റ് പോലും പങ്കുവച്ചിട്ടില്ല. ഇരുവരും ഇൻസ്റ്റയിൽ സജീവമാണ് പരസ്പരം ഫോളോ ചെയ്തിരുന്നു എങ്കിലും ഓൺലൈൻ മാധ്യമങ്ങൾ അത് കുത്തി പൊക്കിയത്തോടെ മകൾ അൺ ഫോളോ ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോഴും മകളുടെ ഫോളോവർ ആണ് മഞ്ജു. ഇരുവരും തമ്മിൽ കാണുന്നത് കാമറ കണ്ണുകൾ കാണുന്നില്ല എങ്കിലും ഇന്നും ഇരുവർക്കും ഇടയിൽ അമ്മ മകൾ ബന്ധത്തിൻ്റെ തീവ്രത തന്നെയുണ്ട്.

ALSO READ: ആദ്യ വരുമാനം, കോടികളുടെ വീടും വണ്ടിയും; കെ എൽ ബിജു സഹോദരനാണോ; ഡയമണ്ട് കിട്ടിയാൽ വരുമാനം കൂടുമോ; മനസ് തുറന്ന് മനീഷ്ഏറ്റവും ഒടുവിൽ വാർത്ത മാധ്യമങ്ങളുടെ കണ്ണിൽ ഇരുവരും ഒരുമിച്ച് എത്തുന്നത് ഏഴുവർഷം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ മഞ്ജുവിൻ്റെ അച്ഛൻ മാധവൻ്റെ വിയോഗസമയത്താണ്. മുത്തച്ഛൻ്റെ വിയോഗത്തിൽ പങ്കുചേരാൻ ദിലീപിന് ഒപ്പമാണ് പുള്ളിലെ വീട്ടിലേക്ക് മീനാക്ഷി എത്തിയത്. പിന്നെ ഒരിക്കലും ഒരു കാമറയുടെ പിടിയിൽ പോലും ഇരുവരും ഒന്നിച്ചിട്ടില്ല. ദിലീപിനും മഞ്ജുവിനും സ്വന്തമായ പലരുടെയും പല ഫങ്ഷണുകളിലും ദിലീപിന് ഒപ്പം മീനാക്ഷി എത്താറുണ്ട് എന്നാൽ ആ ചടങ്ങുകളിൽ നിന്നെല്ലാം മഞ്ജു വിട്ടുനിൽക്കും.


സോഷ്യൽ മീഡിയക്കോ, ഓൺലൈൻ മാധ്യമങ്ങൾക്കോ പിടികൊടുക്കാതെയുള്ള കൂടിക്കാഴ്ചകൾ മകൾക്ക് എന്തിനും ഒപ്പം നിൽക്കുന്ന അമ്മയാണ് മഞ്ജു എന്നാണ് പ്രിയപ്പെട്ടവർ പറയുന്നത്. ഇടക്ക് നടി ജീജ സുരേന്ദ്രൻ പങ്കുവച്ച വാക്കുകൾ അതിന് തെളിവും ആണ്.

ALSO READ: ഒരിക്കൽ കൂടി അമ്മയാകണം; ഐഷുവിന് ഒരു അനുജനോ അനുജത്തിയോ; ഡോക്ടറെ കണ്ടശേഷം തീരുമാനമെന്ന് ഷെഫിആ കുട്ടിയെ വേദനിപ്പിക്കാൻ മഞ്ജു റെഡിയല്ല. അമ്മയോടൊപ്പം എന്നുപറഞ്ഞു മഞ്ജു മീനാക്ഷിയെ കൊണ്ട് വന്നാൽ ആ കുട്ടി വേദനിക്കും. കുഞ്ഞുപ്രായമുള്ള ആ കുട്ടിയുടെ വേദന മഞ്ജുവിന് സഹിക്കാൻ ആകില്ല. മഞ്ജു ആ വേദന സഹിക്കുകയാണ്. ഇപ്പോൾ മകൾക്ക് ചിന്തിക്കാൻ ഉള്ള പ്രായം ആയി. ആ കുട്ടി ചിന്തിക്കും. നിങ്ങൾ യൂട്യൂബേർസിന് വാർത്തയാക്കാൻ അവർ വിട്ടുതരുന്നില്ല. അവർ ആണ് ബുദ്ധിയുള്ള ഫാമിലി എന്ന് ഞാൻ പറയും എന്നാണ് ജീജ പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ പോലെ യൂട്യൂബ് ചാനലുകാർക്ക് പിടികൊടുക്കാതെ ഇരുവരും തമ്മിലുള്ള സ്നേഹബന്ധം തുടരുന്നുണ്ട് എന്നാണ് കമന്റുകൾ നിറയുന്നത്.

Read Entire Article