മഞ്ഞപ്പിത്തം ബാധിച്ചാണ് ആദ്യ ഭാര്യ മരിച്ചത്, ഉടനെ പൂര്‍ണിമയെ വിവാഹം കഴിക്കാനുണ്ടായ കാരണം; ഭാഗ്യരാജ് പറയുന്നു

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam27 Apr 2026, 4:46 p.m. IST

പൂര്‍ണിമ എന്നാല്‍ ഭാഗ്യരാജ്, ഭാഗ്യരാജ് എന്നാല്‍ പൂര്‍ണിമ- അത്രയും മികച്ച ജോഡികളാണ് ഇരുവരും. 42 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്റെ അടുപ്പവും മനസ്സിലാക്കലും ഇരുവരും തമ്മിലുണ്ട്. എന്നാല്‍ പൂര്‍ണിമയ്ക്ക് മുന്‍പ് ഭാഗ്യരാജിന്റെ ജീവിതത്തില്‍ മറ്റൊരു നായികയുണ്ടായിരുന്നു

bhagyaraj poornima praveenaപ്രവീണയെ കുറിച്ച് ഭാഗ്യരാജ്
പൂര്‍ണിമ ബാഗ്യരാജ്- തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായിട്ടാണ് അറിയുന്നത്. ആ പേരുകള്‍ തമ്മിലുള്ള പൊരുത്തം ജീവിതത്തിലുമുണ്ട്. 42 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരുടെയും. ആ ബന്ധത്തിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പൂര്‍ണിമയും ഭാഗ്യരാജും പല അവസരത്തിലും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അധികമെവിടെയും പറയാത്ത തന്റെ ആദ്യ പ്രണയ വിവാഹത്തെ കുറിച്ച് ഇപ്പോള്‍ മനസ്സു തുറക്കുകയാണ് ഭാഗ്യരാജ് .

നടി പ്രവീണയാണ് ഭാഗ്യരാജിന്റെ ആദ്യ ഭാര്യ. സിനിമയില്‍ എങ്ങെയെങ്കിലും സംവിധായകന്‍ ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലായിരുന്നു അത്. പ്രവീണയും ഒരു നായിക നടിയാവാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെ പരസ്പരം കണ്ടിഷ്ടപ്പെട്ടതിന് ശേഷവും ഇരുവര്‍ക്കും പിരിയേണ്ടി വന്നു. രണ്ടുപേരും കരിയറില്‍ ഫോക്കസ്ഡ് ആയിരുന്നു. പക്ഷേ കാലം അവരെ വീണ്ടും ഒരുമിപ്പിച്ചു.

Also Read: എന്റെ പിരീഡ്‌സ് ഡേറ്റ് പോലും അച്ഛന് കൃത്യമായി അറിയാം, അമ്മയുടെ വീഴ്ചയും, അച്ഛന്റെ കരുത്തും; ദിവ്യ സത്യരാജ് പറയുന്നു

മലയാളത്തിലടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ് പ്രവീണ. 1981 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷവും രണ്ടുപേരും അഭിനയത്തിലും സംവിധാനത്തിലുമെല്ലാം തിരക്കിലായിരുന്നു. അതിനിടയിലായിരുന്നു പ്രവീണയ്ക്ക് ശാരീരികമായി വയ്യാതെയായത്. മക്കളൊന്നും ആയില്ല, അതിന് മുന്‍പേ തന്നെ അസുഖം വന്നു എന്ന് ഭാഗ്യരാജ് പറയുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് 1983 ല്‍ ആണ് പ്രവീണ മരണപ്പെട്ടത്. അത് ഭാഗ്യരാജിനെ സംബന്ധിച്ച് വലിയൊരു വേദനയായിരുന്നു.

അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി, ഒരു ഫങ്ഷനില്‍ എന്‍ടിആറും എംജിആറുമൊക്കെയായി സംസാരിച്ചുകൊണ്ടിരിക്കെ - എന്‍ടിആര്‍ ആണ് സംസാരിച്ചു തുടങ്ങിയത്, ഉടനെ നീയൊരു കല്യാണം കഴിക്കണം എന്ന്. എംജിആറും അത് തന്നെ പറഞ്ഞു. അവര്‍ക്കെല്ലാം അറിയാവുന്നതായിരുന്നു പൂര്‍ണിമയുടെ മരണം എന്നെ എത്ര ബാധിച്ചിരുന്നു എന്ന്. അത് കരിയറിനെയും ബാധിക്കും എന്നതിനാലാണ് ഉടനെ മറ്റൊരു വിവാഹത്തിലേക്ക് കടക്കണം എന്ന് പറഞ്ഞത്.


വളരെ കഷ്ടപ്പെട്ട് നേടിയെടുത്ത കരിയറും കൈവിടും എന്ന അവസ്ഥയില്‍, പ്രവീണയുടെ മരണത്തിന് ശേഷമുള്ള മാനസികാവസ്ഥയും മാറ്റാനുള്ള ശ്രമത്തിനിടയിലാണ് പൂര്‍ണിമയെ കണ്ടുമുട്ടിയത്. പൂര്‍ണിമയെ കുറിച്ച് നന്നായി അറിയാം, നല്ല പെണ്‍കുട്ടിയാണ് എന്തുകൊണ്ട് ഇവരെ തന്നെ കല്യാണം കഴിച്ചുകൂട എന്ന് തോന്നി. പക്ഷേ അന്ന് പൂര്‍ണിമ കത്തി നില്‍ക്കുന്ന സമയമായിരുന്നു. അതുകൊണ്ട് ചോദിക്കാന്‍ ആദ്യം ഒരു മടി തോന്നി. പിന്നെ രണ്ടും വരട്ടെ എന്ന ചിന്തയില്‍ ചോദിച്ചു നോക്കി, പൂര്‍ണിമയ്ക്കും അവരുടെ അച്ഛനും അമ്മയ്ക്കുമെല്ലാം ആ ബന്ധത്തില്‍ സന്തോഷമായികുന്നു. അങ്ങനെയാണ് 1984 ല്‍ പൂര്‍ണിമയുമായുള്ള വിവാഹം നടന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article