മമ്മൂട്ടിയ്‌ക്കൊപ്പം അവസാന റൗണ്ട് വരെ ആസിഫ് അലി യും മത്സരത്തിലുണ്ടായിരുന്നു. കിഷ്‌കിണ്ഡാ കാണ്ഡം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആസിഫ് അലിയെ പരിഗണിച്ചത്. മമ്മൂക്കയ്‌ക്കൊപ്പം നോമിനേഷന്‍ ലിസ്റ്റില്‍ പേര് വന്നത് തന്നെ സന്തോഷമാണ്, അതില്‍ കൂടുതലൊന്നും താന്‍ പ്രതീക്ഷിച്ചില്ല എന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ആസിഫ് അലി പറഞ്ഞത്. 2024 എന്നെ സംബന്ധിച്ച് നല്ലൊരു വര്‍ഷമായിരുന്നു, മികച്ച നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ച വര്‍ഷമാണെന്നും ആസിഫ് പറഞ്ഞു.
മികച്ച നടൻ മമ്മൂട്ടി തന്നെ ! ദേശീയ പുരസ്കാരത്തിൽ തമിഴ് തിളക്കം- മുഴുവൻ ലിസ്റ്റ് കാണാം
ദേശീയ പുരസ്‌കാരത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് ഒന്നും കിട്ടാത്തതില്‍ വിഷമമുണ്ട് എന്നും ആസിഫ് പറയുന്നുണ്ട്. സംസ്ഥാന പുരസ്‌കാരത്തില്‍ ഒറുപാട് പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്, ഏതെങ്കിലും കാറ്റഗറിയില്‍ പുരസ്‌കാരം കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു. ചിദംബരത്തിന് വേണ്ടി ഞങ്ങളെല്ലാം കാത്തിരുന്നു എന്നാണ് ആസിഫ് അലി പറഞ്ഞത്.
എഴുപത്തിരാണ്ടാമത് പുരസ്‌കാര പ്രഖ്യാപനത്തില്‍ നിറഞ്ഞു നിന്നത് തമിഴ് സിനിമ തന്നെയാണ്. അതും അമരന്‍ എന്ന ചിത്രത്തിനാണ് കൂടുതലും ശ്രദ്ധ ലഭിച്ചത്. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം എആര്‍എം എന്ന ചിത്രത്തിലെ അങ്ങ് വാന കോണിലെ എന്ന പാട്ടിലൂടെ വൈക്കം വിജയ ലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ക്യാമറ മാനുള്ള പുരസ്‌കാരവും ഭ്രമയുഗത്തിലൂടെ മലയാളത്തിലേക്ക് എത്തി. ഷഹനാദ് ജലാലാണ് ഭ്രമയുഗത്തിന്റെ ഛായാഗ്രഹക. ഈ മൂന്ന് പുരസ്‌കാരങ്ങളേ മലയാളത്തിന് ഈ വര്‍ഷം ലഭിച്ചിട്ടുള്ളൂ. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്.
മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിച്ച സന്തോഷത്തിൽ സിനിമാ താരങ്ങളും ആരാധകരും എല്ലാം പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. കൊടുമൺ പോറ്റിയുടെ ചിത്രങ്ങൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ. ഒരെതിർപ്പും ഇല്ല ഈ പുരസ്കാര നിർണയത്തിൽ, ഏറ്റവും നീതിപൂർവ്വമായ പുരസ്കാര നിർണയം എന്നൊക്കെയുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.




English (US) ·