24 May 2025, 02:07 PM IST

പ്രതീകാത്മക ചിത്രം | Photo: X/ '!, Siddarth Srinivas
മറ്റൊരു മലയാള സിനിമ കൂടി തമിഴ്‌നാട്ടില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. 'മഞ്ഞുമ്മല്‍ ബോയ്സിലെ സുഭാഷ് വേറ ലെവലാ തിരുമ്പി വന്താച്ച്...', മലയാളി പ്രേക്ഷകര്‍ക്കൊപ്പം തമിഴകം വീണ്ടും ശ്രീനാഥ് ഭാസിക്ക് കയ്യടിക്കുകയാണ്. വെള്ളിയാഴ്ച പുറത്തിറങ്ങിയ 'ആസാദി' തമിഴ്‌നാട്ടിലും പ്രേക്ഷകരുടെ വലിയ പിന്തുണ സ്വന്തമാക്കുകയാണ്.
'ആസാദി'യിലെ ശ്രീനാഥ് ഭാസിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനത്തെ വാഴ്ത്തി തമിഴ് പ്രേക്ഷകരും ട്രാക്കേഴ്‌സും നിരൂപകരും എക്‌സ് അടക്കമുള്ള സമൂഹികമാധ്യമ ഫോറങ്ങളില്‍ രംഗത്തെത്തി. തീര്‍ത്തും സാധാരണക്കാരുടെ കഥകള്‍ പെട്ടെന്നു സ്വീകരിക്കാറുള്ള തമിഴ് പ്രേക്ഷകര്‍ക്ക് ഭാസിയുടെ 'ആസാദി'യിലെ രഘു എന്ന കഥാപാത്രം 'പുടിച്ചിരിക്കാ' എന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലെ ഇപ്പോഴത്തെ ആഘോഷം. ഭാസിയുടെ മഞ്ഞുമ്മല്‍ സുഭാഷിന്റെ ചിത്രങ്ങളും ചേര്‍ത്താണ് പുതിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
ഡീസന്റ് ത്രില്ലറാണ് ആസാദി. ഏതാണ്ട് പൂര്‍ണമായും ഒരു ആശുപത്രിയിലാണ് കഥ നടക്കുന്നത്. അതും ഏകദേശം ഒരു രാത്രിയിലെ ത്രില്ലിങ് അനുഭവങ്ങള്‍. തടവുകാരിയായ ഒരു ഗര്‍ഭിണിയെ പുറത്തെത്തിക്കാന്‍ കുറേ കഥാപാത്രങ്ങള്‍ ചേര്‍ന്ന് ശ്രമിക്കുന്നു. ശ്രീനാഥ് ഭാസിയുടെ പാകതയാര്‍ന്ന പ്രകടനം. ലാലിന്റെ മാസ് കഥാപാത്രം. ക്ലൈമാക്‌സില് തീര്‍ത്തുമൊരു സര്‍പ്രൈസും. അത് നിങ്ങളെ അമ്പരപ്പിക്കുക തന്നെ ചെയ്യും- പ്രമുഖ നിരൂപകന്‍ സിദ്ധാര്‍ഥ് ശ്രീനിവാസ് എക്‌സില് കുറിച്ചു.
സ്വാഗ് പുള്‍ ഓഫ് ചെയ്യാന്‍ വലിയ ശരീരവും മസിലും വേണ്ടെന്ന് തെളിയിച്ച അതുല്യ നടന്‍ രഘുവരനെ കയ്യും നീട്ടി സ്വീകരിച്ച തമിഴ് പ്രേക്ഷകര്‍ അതേ സ്‌റ്റൈല്‍ അനായാസം പരീക്ഷിക്കാന്‍ കഴിയുന്ന ഭാസിയേയും സ്വീകരിക്കുമെന്നാണ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. കേരള റിലീസിനൊപ്പം തമിഴ് പതിപ്പും തമിഴകത്ത് റിലീസിനെത്തിയിരുന്നു. സഫയര്‍ സ്റ്റുഡിയോസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്. കേരളത്തിലും ചിത്രം കണ്ട പ്രേക്ഷകര്‍ ഒരേ സ്വരത്തിലാണ് ത്രില്ലര്‍ അനുഭവത്തെ വാഴ്ത്തുന്നത്. നായകകഥാപാത്രമായ ശ്രീനാഥ് ഭാസി, തന്റെ സ്വതസിദ്ധമായ 'സ്വാഗ്', ഒരു സാധാരണക്കാരനിലേക്ക് മാറ്റി പരീക്ഷിക്കുകയാണ് ചിത്രത്തില്‍. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അസാധാരണമായ മിടുക്കോടെ കൈകാര്യം ചെയ്യുന്നു. ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ, ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. ശിവന്‍ എന്ന അച്ഛന്‍ കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.
Content Highlights: Azadi, a Malayalam thriller, is winning hearts successful Tamil Nadu
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·