'മഞ്ഞുമ്മൽ ബോയ്സ്' സിനിമാ നിർമാണ തട്ടിപ്പ് കേസ്; പ്രതികളെ സഹായിക്കാൻ തിരിമറി, SI-യെ സ്ഥലംമാറ്റി

5 months ago 6

20 August 2025, 09:23 AM IST

police

ചിത്രത്തിന്റെ പോസ്റ്റർ, പ്രതീകാത്മക ചിത്രം | Photo: FacebookSoubin Shahir, Mathrubhumi

മരട്: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമാ നിർമാതാക്കൾക്ക് ലാഭവിഹിതം നൽകാതെ പറ്റിച്ച കേസിലെ പ്രതികളെ സഹായിക്കുന്ന തരത്തിൽ നടപടിയെടുത്തെന്ന പരാതിയിൽ മരട് എസ്ഐയെ സ്ഥലംമാറ്റി.

നടൻ ഷൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ കാലതാമസം ഉണ്ടാക്കി പ്രതികളെ സഹായിക്കുന്നതിനായി ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് എസ്ഐ കെ.കെ. സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

കേസിന്റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയ സമയത്താണ് ക്രമക്കേട് കണ്ടെത്തിയത്.

Content Highlights: Manjummel Boys" Film Fraud Case: Investigating Officer Transferred

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article