സിദ്ധാർത്ഥും അദിതി റാവുവുംപെണ്കുട്ടികളുള്ള അച്ഛന്മാര്‍ക്ക് മാത്രമേ അറിയൂ, മുത്തം കാമത്തില്‍ ചേര്‍ന്നതല്ല- എന്ന് റാം എഴുതിയത് പോലെ, സിനിമാക്കാരനെ വിവാഹം ചെയ്ത ആള്‍ക്ക് മാത്രമേ അറിയൂ, സിനിമാപ്രാന്ത് എന്നത് ചെറിയ പ്രായം മുതലേ ഞങ്ങള്‍ക്കുള്ളിലെ സൈക്കോസിസ് അവസ്ഥയാണെന്ന്. അങ്ങനെയുള്ള എന്നെ പ്രണയിച്ച് കല്യാണം കഴിച്ച് അദിത്യയ്ക്ക് ഞാന്‍ ആശംസകള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സിദ്ധാര്‍ത്ഥ് തുടങ്ങുന്നത്.
Also Read: അതെ ഞാന്‍ നെപ്പോക്കിഡ് ആണ്, പക്ഷേ എനിക്കിപ്പോള്‍ പൈസയുണ്ടാക്കണം; തന്റെ സ്ട്രസ്സിനെ കുറിച്ച് ഷാജി കൈലാസിന്റെ മകന്സിനിമക്കാരനൊപ്പം ജീവിക്കുക എന്നത് വലിയ പ്രയാസമുള്ള ഒന്നാണ്, എപ്പോഴും സിനിമയെ കുറിച്ച് മാത്രമേ സംസാരിക്കൂ. അങ്ങനെയുള്ള എനിക്ക് ഇത്രയധികം പിന്തുണ നല്‍കുന്ന ഒരു ഭാര്യയെ കിട്ടി. സിനിമയില്‍ ഇന്നും തുടരാന്‍ കഴിയുന്നതിന് ഞാന്‍ ഈ ലോകത്തോട് എന്നും നന്ദി പറയും, അതുപോലെ അദിതിയെ പോലെയൊരാളെ ജീവിതത്തില്‍ കിട്ടിയതിനും ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നു. സിനിമയോടുള്ള എന്റെ പ്രണയവും, ഭാര്യയോടുള്ള എന്റെ പ്രണയവും രണ്ടും വേറെയല്ല, എന്റെ രണ്ടു കണ്ണുകള്‍ തന്നെയാണ്.
അദിതിയെ ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അത് ഉറപ്പിച്ചു. പ്രണയം പ്രപ്പോസ് ചെയ്യാനൊന്നും പേടി തോന്നിയില്ല, മണ്ടന്മാര്‍ക്ക് എന്ത് പേടി. ഞങ്ങളൊന്നും അധികം ആലോചിച്ച് പേടിക്കുന്നവരല്ല, എടുത്ത് ചാടിയതിന് ശേഷം ചിന്തിക്കുന്നവരാണ്. വരുന്നത് വരട്ടെ എന്ന് കരുതിയാണ് അദിതിയോട് പ്രപ്പോസ് ചെയ്തത് എന്ന് ഹോസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായി സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഒരു സോള്‍മേറ്റിനെ കണ്ടുപിടിച്ചവര്‍ക്കറിയാന്‍ സാധിക്കും, എന്നെ സംബന്ധിച്ച് അദിതി എന്നെ കണ്ടതിന് മുന്‍പ്, കണ്ടതിന് ശേഷം എന്ന് ഞാന്‍ എന്റെ ജീവിതത്തെ രണ്ട് പാര്‍ട്ടായി കാണുന്നു. അതില്‍ ഞാന്‍ വളരെ അധികം ഭാഗ്യവാനാണ്, വളരെ സന്തോഷമുള്ള ഒരു സ്‌റ്റേറ്റ് ഓഫ് മൈന്റിലാണ് ഇപ്പോള്‍ ഞാന്‍- സിദ്ധാര്‍ത്ഥ് പറഞ്ഞു






English (US) ·