Authored by: ഋതു നായർ|Samayam Malayalam•21 Aug 2025, 2:48 pm
9 വർഷങ്ങൾക്ക് ശേഷം അയാൾ ഇരുമുടി കെട്ടുമായി മല കയറുന്നു, തന്റെ ഭാര്യയുടെ പേരിലും, സഹോദരന്റെ പേരിലും വഴിപാട് നടത്തുന്നു എന്നാൽ അത് വിവാദമായി അതിനുള്ള മറുപടിയാണ് ഇപ്പോൾ താരം നൽകിയത്
മോഹൻലാൽ മമ്മൂട്ടി(ഫോട്ടോസ്- Samayam Malayalam)ALSO READ:പത്രാസ് കാണിക്കുന്നതല്ല! ഇതൊക്കെ ആഢ്യത്വം; 74 ലക്ഷത്തിന്റെ വാച്ച് അമാലിന്; കോടിക്കണക്കിന് മൂല്യം ഉള്ള വാച്ചസുമായി ലാലേട്ടനും ഫാഫയുംനിങ്ങൾക്ക് അടുത്തുനിൽക്കുന്ന ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിൽ തെറ്റ് എന്താണ്. അതിനെ തെറ്റിദ്ധരിക്കുന്നു എന്ന് പറയുന്നതിൽ ആണ് സങ്കടം. ഒരുപാട് ആളുകൾ അതിനെ തെറ്റിദ്ധരിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കി അതിന്റെ കാര്യമില്ല. ഒരാൾക്ക് വേണ്ടി ചിന്തിക്കാനോ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒക്കെയും മതത്തിന്റെ അതിർവരമ്പുകൾ വരുന്നില്ലല്ലോ. സിനിമയിൽ പോലും അങ്ങനെ ഇല്ല.
ഇച്ചാക്കയും ആയി സംസാരിക്കാറുണ്ട്. ഒരു ചെറിയ സന്ദേഹം ഉണ്ടായിരുന്നു. അത് മാറി. ഒരു കാർമേഘം ഒഴിഞ്ഞ പോലെ. വളരെ സന്തോഷവാനായി വന്നിട്ട് വേണം ഞാനും ഒരുമിച്ചുള്ള സിനിമയുടെ ബാക്കി ഭാഗം ചെയ്യാൻ. കുറച്ചു സീനുകൾ കൂടി ബാക്കിയുണ്ട്, അതിനായി ഞാൻ കാത്തിരിയ്ക്കുന്നു. ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുമായിരുന്നു. ഞാൻ മാത്രമല്ല ലക്ഷങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു. ആ പ്രാർത്ഥന ഈശ്വരൻ കേട്ടതിൽ സന്തോഷം. ഒരു ശക്തി ഉണ്ട്, ആ ശക്തി പ്രവർത്തിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. വലിയ ഒരു ഡോക്ടർ അല്ലെ മുകളിൽ ഉള്ളത്. ആ ഡോക്ടർ ആ ശക്തി ഇദ്ദേഹത്തിന്റെ കാര്യത്തിലും പ്രവർത്തിച്ചു- മോഹൻലാൽ ന്യൂസ് 18 ചാനലിനോട് പറഞ്ഞു.ALSO READ: ആ വേദന ഇനിയൊരിക്കൽ എനിക്ക് സഹിക്കാൻ കഴിയില്ല, ഇനിയെന്റെ ജീവിതത്തിൽ ഒരാൺ ഉണ്ടാവില്ല എന്നാണ് കരുതിയത്; പെറി എഡ്വേർഡ്സ് പറയുന്നു
ഇക്കഴിഞ്ഞദിവസമാണ് മമ്മൂട്ടി ഏറെ നാളുകൾക്ക് ശേഷമുള്ള ഇടവേളക്ക് ശേഷം മടങ്ങിവരുന്നു എന്ന സന്തോഷ വാർത്ത അദ്ദേഹത്തിന്റെ പ്രിയപെട്ടവർ അറിയിക്കുന്നത്. ആരോഗ്യപരമായ വിഷയങ്ങൾ കൊണ്ട് ഏറെ നാളായി ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു മമ്മൂട്ടി. അധികം വൈകാതെ അദ്ദേഹം ഷൂട്ടിങ് സെറ്റിൽ എത്തുമെന്നാണ് സൂചന.





English (US) ·